ശബ്ദമണിദർപ്പണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശബ്ദമണിദർപ്പണ (കന്നഡ: ಶಬ್ದಮಣಿದರ್ಪಣ) ക്രിസ്ത്വബ്ദം 1260ൽ കേശിരാജൻ രചിച്ച കന്നഡ വ്യാകരണത്തെ കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. [1][2][3] ഈ രീതിയിലുള്ള ആദ്യത്തെ ഗ്രന്ഥമെന്ന നിലയ്ക്ക് ശബ്ദമണിദർപ്പണ, പഴയ കന്നഡ വ്യാകരണത്തെ ശാസ്ത്രീയമായ തലങ്ങളിൽ നിരൂപിക്കുന്നു.[4]

പൂർവ്വകവി സ്മരണ[തിരുത്തുക]

കന്നഡ ഭാഷയിൽ ആധികാരികമെന്ന് കേശിരാജൻ കണക്കാക്കുന്ന ആദ്യകാല കവികളുടെ സ്തുതിയോടെയും സ്മരണയോടെയുമാണ് ശബ്ദമണിദർപ്പണ തുടങ്ങുന്നത്.

ഗജഗ, ഗുണാനന്ദി, മനസ്സിജ, അസഗ, ചന്ദ്രഭട്ട, ഗുണവർമ്മ, ശ്രീവിജയ, ഹൊന്ന (ശ്രീ പൊന്ന), ഹംപ (ആദികവി പംപ), സുജനോത്തംശ എന്നിവരുടെ സുമാർഗ്ഗത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ് ശബ്ദമണിദർപ്പണ. ഇതുപോലെ ഇരുപത് തൊട്ട് മുപ്പത് കവികളുടെ പേരുകൾ കേശിരാജൻ ഉദ്ധരിക്കുന്നു. ഓരോ സൂത്രവും മേൽപ്പറഞ്ഞ കവികളുടെ ഉദ്ധരണികളുടെ സഹായത്തോടെയാണ് വിവരിച്ചിരിക്കുന്നത്. കേശിരാജന് തൊട്ട് മുൻപെ ഉള്ള നൂറ്റാണ്ടുകളിലെ കന്നഡ ഭാഷയുടെ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

ശബ്ദമണിദർപ്പണ

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Rice, E.P. (1982) [1921]. Kannada Literature. New Delhi: Asian Educational Services. ISBN 81-206-0063-0.
  2. E.P. Rice, pp 111
  3. Dr. Jyotsna Kamat. "History of the Kannada Literature -III". ശേഖരിച്ചത് 2008-05-01.
  4. Encyclopaedia of Indian literature vol. 5, Sahitya Akademi (1996), pp. 3929
"https://ml.wikipedia.org/w/index.php?title=ശബ്ദമണിദർപ്പണ&oldid=2286209" എന്ന താളിൽനിന്ന് ശേഖരിച്ചത്