ശബരി എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബരി എക്സ്പ്രസ്സ്
17229 തിരുവനന്തപുരം മുതൽഹൈദരാബാദ് വരെ കോട്ടയം വഴി
17230 ഹൈദരാബാദ് മുതൽതിരുവനന്തപുരം വരെ കോട്ടയം വഴി
സഞ്ചാരരീതി നിത്യേന

തിരുവനന്തപുരം മുതൽ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് വരെ നിത്യേന ഓടുന്ന തീവണ്ടിയാണ് ശബരി എക്സ്പ്രസ്സ്. (ക്രമസംഖ്യ: 17229/ 17230) തിരുവനന്തപുരത്തു നിന്ന് രാവിലെ 07.15നു ആരംഭിച്ച് കോട്ടയം, എറണാകുളം, പാലക്കാട്, സേലം, ചിറ്റൂർ, ഗുണ്ടൂർ, സെക്കന്തരാബാദ് വഴി ഹൈദരാബാദിൽ പിറ്റേദിവസം ഉച്ചക്ക് 1.40നു എത്തിച്ചേരും. തിരികെ ഉച്ചക്ക് 12.00നു തിരിച്ച് രണ്ടാംദിവസം വൈകുന്നേരം 16.55നു തിരുവനന്തപുരത്ത് എത്തിച്ചേരും.

"https://ml.wikipedia.org/w/index.php?title=ശബരി_എക്സ്പ്രസ്സ്&oldid=2426545" എന്ന താളിൽനിന്നു ശേഖരിച്ചത്