ശന്തനൂ താമുലി
Jump to navigation
Jump to search
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2011 ലെ സമഗ്രസംഭാവനാ പുരസ്‌കാരം നേടിയ അസമീസ് എഴുത്തുകാരനാണ് ശന്തനൂ താമുലി [1]. ഇരുപത്തിയൊൻതു വർഷമായി മൗ ചക്ക് എന്ന കുട്ടികളുടെ മാസികയുടെയും ശാസ്ത്ര മാസികയായ നാതുൻ അഭിസ്‌കാറിന്റെയും എഡിറ്ററാണ്. ഇരുപത്തഞ്ചോളം ബാല സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
ആസ്സാം ജോർഹാട്ട്, പുലിബോർ സ്വദേശിയാണ് ശന്തനൂതാമൂലി. ഗോഹാട്ടി സർവ്വകലാശാലയിൽ നിന്നും ബിരുദാനാന്തര ബിരുദവും പി.എച്ച്.ഡിയും നേടി. പത്തൊൻപതാം വയസ്സിൽ പ്രസിദ്ധീകരിച്ച മണി ബനി ഏകോൻ ഫൂലോനി എന്ന കൃതിക്കും 1974 ൽ ഇലക്ട്രോണിക് നമോർ ലോറാ തൂ എന്ന കൃതിക്കും ദേശീയ പുരസ്കാരം ലഭിച്ചു. വടക്കു കിഴക്കൻ ശാസ്ത്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യ പി.ആർ. ഒ യാണ്.[2]
കൃതികൾ[തിരുത്തുക]
- മണി ബനി ഏകോൻ ഫൂലോനി
- നമോർ ലോറാ തൂ
- ഗ്രഹ യൗദ്ധ
- ഹൊയ്തി തൊയ്തി
- മായാ മൃഗ
- ജനനേ
പുരസ്കാരം[തിരുത്തുക]
- Madhab Kandali Award 2010
- Punya Bora Memorial Award
അവലംബം[തിരുത്തുക]
- ↑ http://www.mathrubhumi.com/online/malayalam/news/story/1790871/2012-08-25/kerala
- ↑ http://www.sentinelassam.com/state1/story.php?sec=2&subsec=2&id=129383&dtP=2012-08-25&ppr=1