ശതാഭിഷേകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു വ്യക്തിയുടെ എൺപത്തിനാലാം വയസിൽ ആഘോഷിക്കുന്ന ആണ്ടുപിറന്നാളാണ് ശതാഭിഷേകം. 84 വയസായ ഒരാൾ ജീവിത കാലഘട്ടത്തിനിടയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുണ്ടാവുമെന്നാണ് വയ്പ്. ശതം എന്നാൽ മുഴുവൻ, തടസ്സമില്ലാത്തത്, സ്ഥിരമായത് എന്നോക്കെ അർത്ഥമുണ്ട്.[1]

ശതാഭിഷേക ദിവസം ഗണപതിഹോമം പോലെയുള്ള ദൈവികചടങ്ങുകൾ നടത്താറുണ്ട്. ആയുസൂക്തം ജപിച്ചുള്ള ഹോമവും പിറന്നാളുകാരന്റ്റെ ശിരസ്സിൽ ജീവകലശം ആടുകയും ചെയ്യാറുണ്ട്.

അറുപതാം പിറന്നാളിനെ ഷഷ്ഠ്യബ്ദപൂർത്തി എന്നു പറയുന്നു. എഴുപതാം പിറന്നാളിനെ ഭീമ രഥ ശാന്തി എന്നും പറയുന്നു.

അവലംബം[തിരുത്തുക]

  • ബ്രപ്മശ്രീ എം.പി. നീലകണ്ഠൻ നമ്പൂതിരി, ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും- ദേവി ബുക്ക്‌സ്റ്റാൾ
  1. http://www.indiadivine.org/content/topic/1330938-complete-information-on-sathabhishekam/
"https://ml.wikipedia.org/w/index.php?title=ശതാഭിഷേകം&oldid=3177686" എന്ന താളിൽനിന്ന് ശേഖരിച്ചത്