ശതമുഖരാമായണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എഴുത്തച്ഛൻ എഴുതിയതെന്നു വിശ്വസിക്കുന്ന ഒരു കൃതിയാണ് ശതമുഖരാമായണം. ട്രാവൻകൂർ (നാട്ടുരാജ്യം), വി. നാഗം അയ്യയുടെ ട്രാവൻകൂർ മാനുവൽ എന്ന കൃതിയിൽ പരാമർശിക്കുന്നത് പ്രകാരം എഴുത്തച്ഛൻ എഴുതിയ രാമായണ കൃതികളിൽ ഒന്നാണിത്.[1] പക്ഷേ "ഇത് എഴുത്തച്ഛനല്ല എഴുതിയതെന്നത് ഏകദേശം തെളിയിക്കപ്പെട്ടിട്ടുണ്ട്" എന്ന് ഇന്ത്യൻ സാഹിത്യത്തിന്റെ സർവ്വവിജ്ഞാൻ കോശം എന്ന കൃതിയിൽ അവകാശപ്പെടുന്നു. [2] സീതാവിജയം എന്നും പേരുള്ള ഈ കൃതി കിളിപ്പാട്ട് രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ്. ഈ കൃതിയെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു.

കഥാസാരം[തിരുത്തുക]

രാമായണം എന്നു പേരെങ്കിലും, വാല്മീകി എഴുതിയ രാമായണ കഥയല്ല ഇതിൽ പ്രതിപാദിക്കുന്നത്. രാവണനെ വധിച്ചു രാമൻ അയോധ്യയിൽ തിരിച്ചു വന്നതിനു ശേഷം ശതാനനൻ എന്ന അസുരനെപ്പറ്റി അശരീരിവാക്യം ഉണ്ടാകുകയും തുടർന്ന് അഗസ്ത്യമുനിയുടെ നിർദ്ദേശപ്രകാരം, ശതാനനനെ നിഗ്രഹിക്കുന്ന കഥയാണ് ഇതിൽ. കാശ്യപമുനിക്ക് ദനു എന്ന പത്നിയിലുണ്ടായ സന്താനമാണ് ശതാനനൻ.

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശതമുഖരാമായണം എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശതമുഖരാമായണം&oldid=2286208" എന്ന താളിൽനിന്ന് ശേഖരിച്ചത്