Jump to content

കാർട്ടൂണിസ്റ്റ് ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശങ്കർ (കാർട്ടൂണിസ്റ്റ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.എസ്. പിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കെ.എസ്. പിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കെ.എസ്. പിള്ള (വിവക്ഷകൾ)
കെ. ശങ്കർ പിള്ള
ജനനം(1902-07-31)ജൂലൈ 31, 1902
മരണംഡിസംബർ 26, 1989(1989-12-26) (പ്രായം 87)
കലാലയംUniversity Science College, Trivandrum
തൊഴിൽCartoonist, Writer
സജീവ കാലം1932-1986
അറിയപ്പെടുന്നത്Shankar's Weekly
Children's Book Trust
Shankar's International Dolls Museum
ജീവിതപങ്കാളി(കൾ)തങ്കം
പുരസ്കാരങ്ങൾപദ്മവിഭൂഷൺ (1976)

മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള (ജനനം - 1902, മരണം - 1989 ഡിസംബർ 26). കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹം ജനിച്ചത്[1].

1932-ൽ പോത്തൻ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസിൽ ജോലിയിൽ പ്രവേശിച്ചു[2]. 1948-ൽ ശങ്കേഴ്സ് വീക്ക്‌ലി ആരംഭിച്ചു. അബു എബ്രഹാം, കുട്ടി, കേരളവർമ, പ്രകാശ്, സാമുവൽ, ഒ.വി. വിജയൻ, സി.പി. രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ ശങ്കേഴ്സ് വീക്ക്‌ലിയിൽ ജോലി ചെയ്തിരുന്നു[2]. 27 കൊല്ലം തുടർന്ന 'ശങ്കേഴ്സ് വീക്ക്‌ലി' 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിർത്തി. ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് 'ശങ്കേഴ്സ് വീക്ക്‌ലി'യിലാണ്[2].

ജീവിത രേഖ

[തിരുത്തുക]
ശങ്കർ സ്മാരക മ്യൂസിയം, കായംകുളം
  • 1902 ജനനം
  • 1927 ബിരുദം നേടി
  • 1931 വിവാഹം
  • 1932 ഹിന്ദുസ്ഥാൻ ടൈംസിൽ
  • 1946 ഹിന്ദുസ്ഥാൻ ടൈംസ് വിട്ടു
  • 1948 ശങ്കേഴ്സ് വീക്ക്‌ലി തുടങ്ങി
  • 1955 പദ്മശ്രീ
  • 1957 ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് തുടങ്ങി
  • 1966 പദ്മഭൂഷൺ
  • 1968 ചിൽഡ്രൻസ് വേൾഡ് തുടങ്ങി
  • 1975 ശങ്കേഴ്സ് വീക്ക്‌ലി നിർത്തി
  • 1976 പദ്മവിഭൂഷൺ
  • 1989 മരണം

അവലംബം

[തിരുത്തുക]
  1. കാർട്ടൂൺ കുലപതി Archived 2014-07-07 at the Wayback Machine. മാധ്യമം വെളിച്ചം
  2. 2.0 2.1 2.2 മഹച്ചരിതമാല - ശങ്കർ, പേജ് - 556, ISBN 81-264-1066-3

അറിയപ്പെടാത്ത ശങ്കർ Archived 2014-12-26 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=കാർട്ടൂണിസ്റ്റ്_ശങ്കർ&oldid=3802984" എന്ന താളിൽനിന്ന് ശേഖരിച്ചത്