ശങ്കർറാവു ദേവ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു കോൺഗ്രസ്സ് നേതാവും, സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യഗവേഷകനുമായിരുന്നു ശങ്കർ ശ്രീകൃഷ്ണ ദേവ് അഥവാ ശങ്കർറാവു ദേവ്[1]. നാനാസാഹെബ് ദേവ് അന്ന പേരിലും അറിയപ്പെട്ടു. 1949 ലെ ഇന്ത്യൻ ഭരണഘടനാ സമിതിയിൽ അദ്ദേഹം അംഗമായിരുന്നു[2]. ഇന്ത്യൻ ഭരണഘടനയുടെ രൂപകൽപനയിലും അധികാര കൈമാറ്റ ചർച്ചയിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയും, 1946-50 കാലഘട്ടത്തിലെ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം[3].
ആദ്യകാലജീവിതം
[തിരുത്തുക]സത്താറ ജില്ലയിലെ വായി താലൂക്കിലായിരുന്നു ശങ്കർരാവുവിന്റെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ഛൻ അവിടെ ഒരു കർഷകനായിരുന്നു. പിതാവ് പൂനെയിൽ ബിസിനസ് ചെയ്തു. അമ്മ ഗംഗുബായി.
അവലംബം
[തിരുത്തുക]- ↑ "Shakarrao Deo". Archived from the original on 2015-06-10. Retrieved 9 October 2013.
- ↑ "List of Members of the Constituent Assembly (as in November, 1949)". Retrieved 10 October 2013.
- ↑ "University of Cambridge". Archived from the original on 2013-10-14. Retrieved 14 October 2013.