ശക്തി ചട്ടോപാധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശക്തി ചട്ടോപാധ്യായ്
শক্তি চট্টোপাধ্যায়
പ്രമാണം:ShaktiChattopadhyay.jpg
ശക്തി ചട്ടോപാധ്യായ്
ജനനം(1933-11-27)നവംബർ 27, 1933
Jaynagar Majilpur, 24 Parganas district, Bengal, India[1]
മരണംമാർച്ച് 23, 1995(1995-03-23) (പ്രായം 61)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽകവി
പുരസ്കാരങ്ങൾആനന്ദ പുരസ്കാർ[2]
Sahitya Akademi Award[3]
തൂലികാനാമംസ്ഫുലിംഗ സമദ്ദർ r[4]
രചനാകാലം1961-1995
പ്രധാന കൃതികൾ ജേതേ പാരി, കിന്തു കെനോ ജാബോ?

ബംഗാളി സാഹിത്യലോകത്തിലെ പേരുകേട്ട ഉത്തരാധുനിക കവിയും ലേഖകനുമാണ് ശക്തി ചട്ടോപാധ്യായ് ( শক্তি চট্টোপাধ্যায় ).

ജീവചരിത്രം[തിരുത്തുക]

നവംബർ 25, 1933-ൽ അവിഭക്ത ബംഗാളിലെ 24 പർഗാനയിലാണ് ജനിച്ചത്. ചെറുപ്രായത്തിൽത്തന്നെ പ്രഗതി എന്ന കൈയെഴുത്തു മാസിക പുറത്തിറക്കി.സാഹിത്യാഭിരുചി പ്രദർശിപ്പിച്ചു. ബംഗാളി സാഹിത്യത്തിൽ ബിരുദമെടുക്കാനായി കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. തുടക്കത്തിലെ കമ്യൂണിസ്റ്റ് അനുഭാവം അധികകാലം നീണ്ടുനിന്നില്ല. 1960കളിൽ ബംഗാളി സാഹിത്യലോകത്ത് രൂപം കൊണ്ട ഹംഗ്രി ആന്തോളനിൽ (Hungry Movement) പ്രധാന പങ്കു വഹിച്ചു. പല തൊഴിലും നോക്കിയെങ്കിലും ഒന്നിലും ഉറച്ചു നില്കാനായില്ല. രബീന്ദ്ര പുരസ്ക്കാറും, സാഹിത്യഅക്കാദമി അവാർഡും(1983) ലഭിച്ചിട്ടുണ്ട്.[5]. 1995, മാർച്ച് 23ന് നിര്യാതനായി.

കൃതികൾ[തിരുത്തുക]

ശകതി ചട്ടോപാധ്യായുടെ ഒട്ടനേകം കവിതാസമാഹാരങ്ങളും, ലേഖനസമാഹരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അബൊണി, ബാഡി ആച്ഛോ?( അബണി, വീട്ടിലുണ്ടോ?) (অবনী বাড়ি আছো?), ജേതേ പാരി, കിന്തു കെനോ ജാബോ?(যেতে পারি কিন্তু কেন যাবো )( പോകാനാവും, പക്ഷെ എന്തിനു പോകണം?)[6] എന്നിവ ശക്തി ചട്ടോപാധ്യായുടെ മികച്ച കവിതകളിൽ ചിലവയായി കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Sengupta, Samir (2005). Shakti Chattopadhyay. Makers of Indian Literature (1 ed.). New Delhi: Sahitya Akademi. p. 5. ISBN 81-260-2003-2.
  2. Sengupta, Samir (2005). Shakti Chattopadhyay. p. 93
  3. Sengupta, Samir (2005). Shakti Chattopadhyay. p. 94
  4. Board of Editors, Bangla Akademi (2009) [1999]. Akademi Bidyarthi Bangla Abhidhan (ഭാഷ: Bengali) (2nd ed.). Kolkata: Paschimbanga Bangla Akademi. p. 875. ISBN 81-86908-96-X. Unknown parameter |trans_title= ignored (|trans-title= suggested) (help)
  5. സാഹിത്യ അക്കാദമി അവാർഡ്
  6. Sakti Chattopadhyay (1994). I can go but why should I go ?. Sahitya Akademy, New Delhi. ISBN 81-7201-577-1.
"https://ml.wikipedia.org/w/index.php?title=ശക്തി_ചട്ടോപാധ്യായ്&oldid=3513560" എന്ന താളിൽനിന്ന് ശേഖരിച്ചത്