ശക്തിശ്രീ ഗോപാലൻ
ശക്തിശ്രീ ഗോപാലൻ | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കൊച്ചി, കേരളം, ഇന്ത്യ | 25 ഒക്ടോബർ 1988
വിഭാഗങ്ങൾ | പോപ്, R'n'B, ജാസ്, പിന്നണി ഗാനം, ഇന്ത്യൻ ശാസ്ത്രീയസംഗീതം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | വോക്കൽ |
വർഷങ്ങളായി സജീവം | 2008–ഇതുവരെ |
വെബ്സൈറ്റ് | shakthisreegopalan |
ഒരു ഇന്ത്യൻ സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമാണ് ശക്തിശ്രീ ഗോപാലൻ. തമിഴ് ചലച്ചിത്രസംഗീതസംവിധായകരായ എ.ആർ. റഹ്‌മാൻ, സന്തോഷ് നാരായണൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. [1] etc. ചലച്ചിത്ര സംഗീത രംഗത്ത് കൂടാതെ സ്വതന്ത്ര സംഗീത പരിപാടികളിലും വിവിധ സംഗീത സംഘങ്ങളോടൊപ്പം ചേർന്ന് പോപ്,R'n'B, ട്രിപ് ഹോപ്, ജാസ് ഗാനങ്ങളും ആലപിക്കാറുണ്ട്. [2][3]
ആദ്യകാലത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രശസ്തമായ ചലച്ചിത്രഗാനങ്ങളുടെ കവർ വീഡിയോകളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ശക്തിശ്രീ ഗോപാലൻ, ആർക്കിടെക്റ്റുമാണ്.
ആദ്യകാല ജീവിതം[തിരുത്തുക]
കേരളത്തിലെ കൊച്ചിയിലാണ് ശക്തിശ്രീ ഗോപാലൻ ജനിച്ചത്. കൊച്ചിയിലെ കളമശ്ശേരിയിലുള്ള രാജഗിരി പബ്ലിക് സ്കൂളിൽ നിന്നും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ പഠനത്തിനുശേഷം ചെന്നൈയിലേക്കു താമസം മാറുകയും പിന്നീട് അണ്ണാ സർവകലാശാലയിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം കരസ്ഥമാക്കുകയും ചെയ്യുകയുണ്ടായി. [4]
13 വർഷത്തോളം കർണാടക സംഗീതം അഭ്യസിക്കുകയുണ്ടായി. പതിനൊന്നാം ക്ലാസിൽ പഠിക്കുന്നതിനിടെ എസ്.എസ് മ്യൂസിക് സംഘടിപ്പിച്ച വോയിസ് ഹണ്ട് എന്ന പരിപാടിയിൽ ആദ്യമായി പങ്കെടുത്തു. ആദ്യ പ്രാവശ്യം ഓഡിഷനിൽ പങ്കെടുത്തതോടെ അവസാനിച്ചെങ്കിലും 2008 - ൽ എസ്.എസ്. മ്യൂസിക് വോയിസ് ഹണ്ട് പരിപാടിയിൽ ശക്തിശ്രീ ഗോപാലൻ വിജയിക്കുകയുണ്ടായി. 2008 നവംബറിൽ ആദ്യമായി ഓഡിഷൻ ചെയ്യപ്പെടുകയും ഇതിനെത്തുടർന്ന് ടാക്സി 4777 എന്ന ചലച്ചിത്രത്തിൽ തന്റെ ആദ്യത്തെ ഗാനം ആലപിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. [5][6]
സംഗീതജീവിതം[തിരുത്തുക]
13 - ാം വയസ്സിൽ, ശക്തിശ്രീ ഗോപാലൻ കർണാടകസംഗീതവും റോക്ക്സംഗീതവും അഭ്യസിക്കാൻ ആരംഭിച്ചു. 2008 - ൽ എസ്.എസ്. മ്യൂസിക് വോയിസ് ഹണ്ട് പരിപാടിയിൽ വിജയിച്ചതിനുശേഷം[7] ചലച്ചിത്രപിന്നണിഗാനരംഗത്തേക്കും അതേവർഷം ശക്തിശ്രീ കടന്നുവന്നു. തുടർന്ന് ചെന്നൈ ലൈവ് ബാന്റ് ഹണ്ട് പരിപാടിയിൽ മൂന്നാംസ്ഥാനം നേടുകയും ചെയ്തിരുന്നു. 2014 - ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ സാംസ്കാരികപരിപാടിയായ ഡീപ്‌വുഡ്സിലും തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫെസ്റ്റെംബർ എന്ന പരിപാടിയിലും ശാസ്ത്രസർവകലാശാലയുടെ കുരുക്ഷാസ്ത്ര 14 എന്ന പരിപാടിയിലും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ റിവിയേറ പരിപാടിയിലും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മിറ്റാഫെസ്റ്റ് 15ലും ശക്തിശ്രീ, സംഗീത പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.
ഈ കാലത്ത് ശക്തിശ്രീ കൂടി ഉൾപ്പെട്ടുകൊണ്ട ഓഫ് ദ റെക്കോർഡ് എന്ന പേരിൽ ഒരു സംഗീതസംഘം രൂപീകരിച്ചിരുന്നു. വിക്രം വിവേകാനന്ദ് (ഗിറ്റാർ), സതീഷ് നാരായണൻ (ബാസ്), തപസ് നരേഷ് / വിനയ് രാമകൃഷ്ണൻ (ഡ്രംസ്) എന്നിവരായിരുന്നു ഈ സംഘത്തിലെ മറ്റ് അംഗങ്ങൾ. [8][9]
ടാക്സി 4777 എന്ന ചിത്രത്തിൽ പാടിയതിനുശേഷം ഇരുമ്പുകോട്ടൈ മുരട്ടു സിങ്കം, കറ്റതു കളവ് എന്നീ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ ആലപിക്കുകയുണ്ടായി. ഈ സമയത്ത് എ.ആർ. റഹ്‌മാന്റെ പിന്നണിഗായകസംഘത്തിലെ അംഗവുമായിരുന്നു. ഇതിനെത്തുടർന്ന് 2012 - ൽ എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം ചെയ്ത ജബ് തക് ഹേ ജാൻ എന്ന ചലച്ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടാനുള്ള അവസരം ശക്തിശ്രീയ്ക്ക് ലഭിക്കുകയുണ്ടായി. കൂടാതെ എ.ആർ. റഹ്‌മാൻ തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച മണിരത്നം ചലച്ചിത്രമായ കടലിലെ നെഞ്ചുക്കുള്ളേ എന്ന ഗാനവും ആലപിക്കുകയുണ്ടായി. [10] തുടർന്ന് 2015 ജനുവരി 2 - ന് മൈസൂരിലെ എസ്.പി.ഐ.യുടെ പ്രോഗ്രാമിൽ ചലച്ചിത്ര പിന്നണി ഗായകൻ ബെന്നി ദയാലിനോടൊപ്പം സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. കടൽ ചലച്ചിത്രത്തിലെ നെഞ്ചുക്കുള്ളേ എന്ന ഗാനത്തിന് മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള തമിഴ് ഫിലിംഫെയർ പുരസ്കാരവും വിജയ് ചലച്ചിത്ര പുരസ്കാരവും ലഭിക്കുകയുണ്ടായി. [11][12]
2017 നവംബറിൽ ചലച്ചിത്ര നടൻ പ്രശാന്തിനോടൊപ്പം ചേർന്നുള്ള ഒരു ഇൻഡി സിംഗിൾ വീഡിയോയുടെ ചിത്രീകരണവും ശക്തിശ്രീ ആരംഭിച്ചിരുന്നു. [13]
2016 ഡിസംബറിൽ ടോറന്റോ കീബോർഡ് വാദകനായ ഹരി ദഫൂസിയ, ബാസ് വാദകനായ നിഗൽ റൂപ്‌നാരിൻ എന്നിവരോടൊപ്പം ചേർന്ന് ബൈ യുവർ സൈഡ് എന്നപേരിൽ ഒരു വീഡിയോയും പുറത്തിറക്കുകയുണ്ടായി. [14]
ആലപിച്ച ഗാനങ്ങൾ[തിരുത്തുക]
വർഷം | ഗാനം | ചലച്ചിത്രം | ഭാഷ | സംഗീത സംവിധാനം |
---|---|---|---|---|
2008 | "സൊർഗം മധുവിലേ" | ടാക്സി 4777 | തമിഴ് | വിജയ് ആന്റണി |
2009 | "എലന്ത പഴം" | രാജാധി രാജ | തമിഴ് | കരുണാസ് |
"ഏൻ ഉച്ചിമണ്ടേ" | വേട്ടൈക്കാരൻ | തമിഴ് | വിജയ് ആന്റണി | |
2010 | "രാജ സിന്ദിനേസ്മ്" | ഇരുമ്പു കോട്ടൈ മുരട്ടു സിങ്കം | തമിഴ് | ജി.വി. പ്രകാശ് കുമാർ |
"സുതന്തിരം" | കറ്റതു കളവ് | തമിഴ് | പോൾ. ജെ | |
"എവരിഡെ" | ദം 999 | തമിഴ് | ഔസേപ്പച്ചൻ | |
"ദക്കനഗ" | ദം 999 | തമിഴ് | ഔസേപ്പച്ചൻ | |
2011 | "മക്കയാല" | നാൻ | തമിഴ് | വിജയ് ആന്റണി |
2012 | "ഉയിർ തോഴാ | കൊഞ്ചം കോഫി കൊഞ്ചം കാതൽ | തമിഴ് | ഫനി കല്യാൺ |
"ജബ് തക് ഹേ ജാൻ" | ജബ് തക് ഹേ ജാൻ | ഹിന്ദി | എ.ആർ. റഹ്‌മാൻ | |
"നെഞ്ചുക്കുള്ളേ" | കടൽ | തമിഴ് | എ.ആർ. റഹ്‌മാൻ | |
"ഗുഞ്ചുക്കുന്നാ" | കടൽ | Telugu | എ.ആർ. റഹ്‌മാൻ | |
"വാഴ്ക്കൈയേ" | ഹരിദാസ് | തമിഴ് | വിജയ് ആന്റണി | |
2013 | "എങ്ക പോന രാസാ" | മരിയാൻ | തമിഴ് | എ.ആർ. റഹ്‌മാൻ |
"എമൈയ്യാവു രാജാ" | മരിയാൻ | തെലുഗു | A R Rahman | |
"ചെന്തളിരേ" | KQ | മലയാളം | സ്റ്റീഫൻ ദേവസി | |
" മന്നവനേ" | ഇരണ്ടാം ഉലകം | തമിഴ് | ഹാരിസ് ജയരാജ് | |
"അംഗ്ന്യാഡേ" | രാജാ റാണി | തമിഴ് | ജി.വി. പ്രകാശ് കുമാർ | |
"Imaye Imaye" | രാജാ റാണി | തമിഴ് | ജി.വി. പ്രകാശ് കുമാർ | |
"സുറുമ സുറുമ" | ക്യാമൽ സഫാരി | മലയാളം | ദീപാങ്കുരൻ | |
"ഹരേ രാമ" | ആരംബം | തമിഴ് | യുവാൻ ശങ്കർ രാജ | |
2014 | "കാതൽ കൺ കാട്ടുതേ" | കാക്കി സട്ടൈ | തമിഴ് | അനിരുദ്ധ് രവിചന്ദർ |
"പതിയെ പതിയെ" | ആഹാ കല്യാണം | തമിഴ് | ധരൺ കുമാർ | |
"സത്തമില്ല മുട്ടു പോല" | വേൽമുരുകൻ ബോർവെൽ | തമിഴ് | ശ്രീകാന്ത് ദേവ | |
"അയ്യാരേ അയ്യാരേ" | രാജാ റാണി | തെലുഗു | ജി.വി. പ്രകാശ് കുമാർ | |
"വിനവേ വിനവേ" | രാജാ റാണി | തെലുഗു | ജി.വി. പ്രകാശ് കുമാർ | |
"വിൺമീൻകൾ" | മാലിനി 22 പാളയംകോട്ടൈ | തമിഴ് | അരവിന്ദ് - ശങ്കർ | |
"അഴകു കുട്ടി ചെല്ലം" | അഴകു കുട്ടി ചെല്ലം | തമിഴ് | വേദ് ശങ്കർ | |
"നാൻ നീ" | മദ്രാസ് | തമിഴ് | സന്തോഷ് നാരായണൻ | |
"സാല സലൂതേയ്" | വിഴി മൂടി യോസിത്താൽ | തമിഴ് | ബി. ആതിഫ് | |
"കാതൽ അര ഒണ്ണു വിഴുന്ത്ച്ചു" | വായൈ മൂടി പേസവും | തമിഴ് | സിയൻ റോൾദൻ | |
"ഈ തരദ" | ചതുർഭുജ | കന്നട | പൂർണചന്ദ്ര തേജസ്വി | |
2015 | "തൊടു വാനം" | അനേകൻ | തമിഴ് | ഹാരിസ് ജയരാജ് |
"ഉസുരേ നീ" | മഹാബലിപുരം | തമിഴ് | K (Indian composer) | |
"വായാ ഏൻ വീര" | കാഞ്ചന 2 | തമിഴ് | ലിയോൺ ജെയിംസ് | |
"റെപ്പഗേല ഒതർപു" | കാഞ്ചന 2 | തെലുഗു | ലിയോൺ ജെയിംസ് | |
"റിമെമ്പർ യു | നീന | മലയാളം | നിഖിൽ ജെ. മേനോൻ | |
"അടടാ ഒണ്ണും" | വാസുവും ശരവണനും ഒന്നാ പടിച്ചവങ്ക | തമിഴ് | ഡി. ഇമാൻ | |
"തൂങ്കാ കൺകൾ" | മായ | തമിഴ് | റോൺ യോഹാൻ | |
"ഡോണ്ട് യു മിസ് വിത്ത് മി " | വേദാളം | തമിഴ് | അനിരുദ്ധ് രവിചന്ദർ | |
"നാൻ പുടിച്ച" | ഈട്ടി | തമിഴ് | ജി.വി. പ്രകാശ് കുമാർ | |
"പുലരികളോ" | ചാർലി | മലയാളം | ഗോപി സുന്ദർ | |
2016 | "അഴകു കുട്ടി ചെല്ലം" | അഴകു കുട്ടി ചെല്ലം | തമിഴ് | വേദ് ശങ്കർ |
"ആരാരോ" | 24 | തമിഴ് | എ.ആർ. റഹ്‌മാൻ | |
"ബൈ യുവർ സൈഡ്" | സിംഗിൾ | ഇംഗ്ലീഷ് | ഹരി ദഫൂസിയ | |
2017 | "കൊലൈ ഒൻറേ" | ദായം | തമിഴ് | സതീഷ് സെൽവം |
"ബിഗിൻ" | സിംഗിൾ | ഇംഗ്ലീഷ് | പ്രശാന്ത് | |
"ഹേ എൻ കൈ മേല" | സംഗിലി ബുംഗിലി കതവ തൊറ | തമിഴ് | വിശാൽ ചന്ദ്രശേഖർ | |
"യാഞ്ചീ യാഞ്ചീ" | വിക്രം വേദാ | തമിഴ് | സാം. സി.എസ് | |
"ഊഹലേ" | മെന്റൽ മതിലോ | തെലുഗു | പ്രശാന്ത് ആർ. വിഹാരി | |
"കാരിഗൈ കണ്ണേ" | അവൾ | തമിഴ് | ഗിരീഷ് | |
"വാ വേലൈക്കാരാ" | വേലൈക്കാരൻ | തമിഴ് | അനിരുദ്ധ് രവിചന്ദർ | |
"യെലുഗുല തരലേ" | യുദ്ധം ശരണം | തെലുഗു | വിവേക് സാഗർ | |
2018 | “ഭൂമി ഭൂമി” | ചെക്ക ചിവന്ത വാനം | തമിഴ് | എ.ആർ. റഹ്‌മാൻ |
"കള്ള കളവാണി" | ചെക്ക ചിവന്ത വാനം[15] | തമിഴ് | എ.ആർ. റഹ്‌മാൻ | |
"പുലരി മഴകൾ" | മന്ദാരം | മലയാളം | മുജീബ് മജീദ് |
പുരസ്കാരങ്ങൾ[തിരുത്തുക]
- വിജയിച്ചു - മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് - "നെഞ്ചുക്കുള്ളേ" - കടൽ
- വിജയിച്ചു - മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള വിജയ് പുരസ്കാരം - "നെഞ്ചുക്കുള്ളേ" - കടൽ
- നാമനിർദ്ദേശം - മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് - "നാൻ നീ" - മദ്രാസ്
- നാമനിർദ്ദേശം - മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള വിജയ് പുരസ്കാരം - "നാൻ നീ" - മദ്രാസ്
അവലംബം[തിരുത്തുക]
- ↑ "Narrow-minded and insensitive: Singer Shakthisree Gopalan on Rahman concert walk out". New Indian Express. July 15, 2017.
- ↑ http://indianrockmp3.com/2010/11/14/star-profile-shakthisree-gopalan/
- ↑ "Star Profile Shakthisree Gopalan". Cite has empty unknown parameter:
|dead-url=
(help) - ↑ "Singing away to glory". The Hindu. Chennai, India. 15 November 2012.
- ↑ Kamath, Sudhish (13 January 2011). "Three's Company". Chennai, India: The Hindu. ശേഖരിച്ചത് 7 November 2012.
- ↑ Ramanujam, Srinivasa (2015-11-05). "Taking the retro route". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2017-09-26.
- ↑ "SS Music". ssmusictheblog.blogspot.in. ശേഖരിച്ചത് 2017-09-26.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-04.
- ↑ "Off The Record". മൂലതാളിൽ നിന്നും 2012-11-13-ന് ആർക്കൈവ് ചെയ്തത്. Cite has empty unknown parameter:
|dead-url=
(help) - ↑ "Shakthisree Gopalan - one of the most promising voices in Tamil cinema - Times of India". The Times of India. ശേഖരിച്ചത് 2017-09-26.
- ↑ "I would like to play a superwoman: Shakthisree Gopalan - Times of India". The Times of India. ശേഖരിച്ചത് 2017-09-26.
- ↑ "Shakthisree Gopalan comes to M-Town - Times of India". The Times of India. ശേഖരിച്ചത് 2017-09-26.
- ↑ "Shakthisree Gopalan's new indie single Begin releases today". The New Indian Express. ശേഖരിച്ചത് 2017-11-14.
- ↑ Ramanujam, Srinivasa (2016-12-21). "Anirudh to release Shakthisree's single". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2017-11-14.
- ↑ "". Scroll.in. September 24, 2018.
പുറം കണ്ണികൾ[തിരുത്തുക]
