ശക്തിഭദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആശ്ചര്യചൂഡാമണി എന്ന പ്രസിദ്ധമായ സംസ്കൃത നാടക കർത്താവാണ് ശക്തിഭദ്രൻ. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. എ.ഡി. 7-ആം നൂറ്റാണ്ടിനും 11-ആം നൂറ്റാണ്ടിനും ഇടയ്ക്ക് കേരളത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ഇദ്ദേഹം ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.[1]. കൂടിയാട്ടത്തിന് ആശ്ചര്യ ചൂഡാമണിയിലെ അങ്കങ്ങൾ (അദ്ധ്യായങ്ങൾ) ഉപയോഗിക്കുന്നു. കൊടുമണിൽ ഇപ്പോൾ ഒരു ശക്തിഭദ്ര സ്മാരകവും അദ്ദേഹത്തെ സംബന്ധിച്ച ഒരു പ്രാചീന ശിലാഫലകവും ഉണ്ട്. ഈ ശിലാഫലകം അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചുള്ള ഒരു ആധികാരിക രേഖയാണ്.

രാമായണ കഥയെ അവലംബിച്ചാണ് ആശ്ചര്യചൂഡാമണി രചിച്ചിട്ടുള്ളത്. ആശ്ചര്യചൂഡാമണിയെക്കൂടാതെ ഉന്മാദവാസവദത്ത എന്ന ഒരു നാടകം കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ഈ നാടകം ഇന്നേവരെ കണ്ടുകിട്ടിയിട്ടില്ല.

ആശ്ചര്യചൂഡാമണിയിൽ ഏഴ് അങ്കങ്ങളാണ് ഉള്ളത്. ‘പർണശാലാങ്കം’, ‘ശൂർപ്പണാങ്കം’, ‘മായാസീതാങ്കം,’ ‘ജടായുവധാങ്കം,’ ’അശോകവനികാങ്കം’, ‘അങ്കുലീയാങ്കം.’ എന്നിവയാണ് അവ. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.hindu.com/2007/10/27/stories/2007102750270200.htm
"https://ml.wikipedia.org/w/index.php?title=ശക്തിഭദ്രൻ&oldid=1692334" എന്ന താളിൽനിന്ന് ശേഖരിച്ചത്