Jump to content

സിസ്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശകസ്ഥാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഫാവിദ് പേർഷ്യൻ സാമ്രാജ്യത്തിന്റെ അധീനപ്രദേശങ്ങൾ ഇതിൽ മദ്ധ്യഭാഗത്ത് സിസ്താൻ കാണാം
അഫ്ഘാനിസ്താന്റെ ഭൂമിശാസ്ത്രഭൂപടം - പുരാതന സിസ്താൻ ഇന്ന് അഫ്ഘാനിസ്ഥാനിലും ഇറാനിലുമായാണ് സ്ഥിതി ചെയ്യുന്നത്. സിസ്താന്റെ തലസ്ഥാനമായിരുന്ന സരഞ്ജ് ഈ ഭൂപടത്തിൽ തെക്കുപടിഞ്ഞാറെ അതിർത്തിയിൽ കാണാം

ഇറാന്റെ കിഴക്കും അഫ്ഘാനിസ്താന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന അതിർത്തിപ്രദേശമാണ് സിസ്താൻ. ഇത് ഇന്നത്തെ ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലും അഫ്ഘാനിസ്താനിലെ നിമ്രൂസ് പ്രവിശ്യയിലുമായി സ്ഥിതി ചെtയ്യുന്നു.

ശകരുടെ ആഗമനാന്തരം അവരുടെ പ്രധാന ആവാസമേഖലയായിരുന്ന ഇവിടം ശകസ്താൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശകസ്താൻ എന്ന പേരാണ് പിന്നീട് സിസ്താൻ എന്നായത്. ഇസ്ലാമിക ആധിപത്യത്തിന്റെ തുടക്കത്തിൽ ഈ പ്രദേശത്തെ നിമ്രൂസ് എന്നും വിളിക്കാൻ തുടങ്ങി. ഖുറാസാന്റെ തെക്കു കിടക്കുന്ന പ്രദേശം എന്നതിനാലാണ് തെക്ക് എന്നർത്ഥമുള്ള ഈ പേര് വിളിക്കപ്പെട്ടത്. മേഖലയുടെ പുരാതനനാമമായ ഡ്രാംഗിയാന അഥവാ സ്രാങ്കിയാന എന്ന പേരിൽ നിന്നാണ് സിസ്താന്റെ തലസ്ഥാനത്തിന് സരഞ്ജ് എന്ന പേര് വന്നത്[1]. സരഞ്ജ് ഇന്ന് അഫ്ഘാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ഇന്ന് സിസ്താന്റെ മിക്ക ഭാഗങ്ങളും ജനവാസമില്ലാത്തതും വരണ്ടതുമാണ്. പുരാതനകാലത്തെ അവശിഷ്ടങ്ങളിൽ നിന്ന് ഇവിടെ കാർഷികോല്പാദനം വളരെയേറെ പുരോഗതി കൈവരിച്ചിരുന്നു എന്നു മനസ്സിലാക്കാൻ സാധിക്കും. സിസ്താന്റെ സാംസ്കാരികമായും രാഷ്ട്രീയവുമായി ഉയർച്ച പ്രാപിച്ചത്, 861-ആമാണ്ടിലെ സഫാറിദ് സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ്. അൽ സഫാർ എന്ന് വിളിപ്പേരുള്ള യാക്കൂബ് ബിൻ അൽ ലായ്‌ത് ആണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപകൻ[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 189–190. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)



"https://ml.wikipedia.org/w/index.php?title=സിസ്താൻ&oldid=3778149" എന്ന താളിൽനിന്ന് ശേഖരിച്ചത്