ശംഭു ദത്ത് ശർമ്മ
ശംഭു ദത്ത് (സെപ്റ്റംബർ 9, 1918 - ഏപ്രിൽ 15, 2016) എന്നറിയപ്പെടുന്ന ശംഭു ദത്ത് ശർമ്മ ഒരു ഇന്ത്യൻ ഗാന്ധിയൻ സ്വാതന്ത്ര്യസമര സേനാനിയും അഴിമതി വിരുദ്ധ പ്രവർത്തകനുമായിരുന്നു [1] .
ആദ്യകാലം
[തിരുത്തുക]1918 സെപ്തംബർ 9 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ഹോഷിയാർപൂർ ജില്ലയിലെ മുകേരിയൻ പട്ടണത്തിനടുത്തായിട്ടാണ് ശംഭു ദത്ത് ശർമ്മ ജനിച്ചത്. [2]
ഗാന്ധിയൻ സ്വാതന്ത്ര്യ സമര സേനാനി
[തിരുത്തുക]അദ്ദേഹം ഗാന്ധിയൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു . ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ നിന്നും ഒരു സിവിലിയൻ ഗസറ്റഡ് ഓഫീസറായി രാജിവെച്ചതിന് ശേഷം 1942- ൽ മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ ചേർന്നു. ശംഭു ദത്ത് ഒരു നിയമ ബിരുദധാരിയായിരുന്നു. ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്.[3]
1975 -ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിൽ വീണ്ടും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. [4]
അഴിമതിക്കെതിരായ യുദ്ധം
[തിരുത്തുക]2007 ൽ ഗാന്ധി സത്യാഗ്രഹ ബ്രിഗേഡിയുടെ ഓണററി ജനറൽ സെക്രട്ടറി ആയിരിക്കെ,: "അഴിമതി വ്യാപകമാവുകയാണ്.അത് തുടച്ചുനീക്കപ്പെടണം. ഈ വിഷയത്തിൽ ഞങ്ങൾ സത്യാഗ്രഹം ആരംഭിക്കും "എന്ന് ശർമ പറയുകയുണ്ടായി. [5] 1999 ൽ ലോ കമ്മിഷൻ രൂപവത്കരിച്ച കോർപ്പറേറ്റ് പബ്ലിക് സേർവന്റ്സ് (സ്വത്ത് പിടിച്ചുകെട്ടൽ) ബില്ലിനെ പിന്തുണയ്ക്കാൻ അദ്ദേഹം അനുകൂലിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ക്രിമിനലുകൾ തടയുക എന്നതായിരുന്നു.[6]
2011 ജനുവരി 30 ന് 92-ാം വയസിൽ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തന്റെ മരണം വരെ നിരാഹാര സമരം നടത്തുമെന്നറിയിച്ചതിനെതുടർന്ന് കിരൺ ബേദി , സ്വാമി അഗ്നിവേശ് , പ്രശാന്ത് ഭൂഷൺ , അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പടെ നിരവധി പ്രമുഖർ അദ്ദേഹത്തെ അനുഗമിച്ചു. എന്തായാലും അണ്ണാ ഹസാരെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നതിനാൽ അദ്ദേഹം ഒറ്റിക്കൊടുക്കപ്പെട്ടു.[7] [8]
ട്രാൻസ്പേരെൻസി ഇന്റർനാഷനലിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.[9]ശർമ്മയുടെ സംഘം ഗാന്ധിസേവ ബ്രിഗേഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [10]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Pnina Werbner [1] Political Aesthetics of Global Protest
- ↑ See Pattanaik and Mohapatra reference cited below for brief bio-data of Shambhu Dutt Sharma (pages 291-292)
- ↑ Sowesh Pattanaik and Atanu Mohapatra (2014), The Gandhian Struggle Against Corruption (Lokpal and Beyond), Surendra Publications, New Delhi.
- ↑ The Hindu, August 13, 2011
- ↑ Satyagraha against corruption, The Economic Times, 18 August 2007
- ↑ The original Anna, Hindustan Times, 3 July 2011.
- ↑ Anna's battle: Why Shambhu Dutt feels betrayed, Rediff news, August 19, 2011.
- ↑ 94-yr-old Gandhian 'regrets' handing over Lokpal baton to Team Anna, The Indian Express, November 8, 2011
- ↑ Sharma's team was known as Gandhian Seva Brigade.
- ↑ Hindustan Times, June 12, 2011