വ‌ടമൺ ദേവകിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ‌ടമൺ ദേവകിയമ്മ
വ‌ടമൺ ദേവകിയമ്മ
ജനനം
ദേവകിയമ്മ

കുണ്ടറ, കൊല്ലം
മരണം
അഞ്ചൽ
ദേശീയതഇന്ത്യൻ
തൊഴിൽതുള്ളൽ കലാകാരി
അറിയപ്പെടുന്നത്ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്ന് വിഭാഗം തുള്ളൽ കലകളുടെയും അവതാരക

പ്രമുഖ ഓട്ടൻതുള്ളൽ കലാകാരിയാണ് വടമൺ ദേവകിയമ്മ (മരണം: 25മേയ് 2021). കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ് . വടമൺ സ്ക്കുൾ അധ്യാപികയായും സാംസ്കാരിക വകുപ്പിൽ സ്റ്റാഫ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടു​ണ്ട്. നാടൻ കലകളുടെ പോഷണത്തിനായി മൂന്നുപതിറ്റാണ്ട് മുമ്പ്‌ വടമൺ കേന്ദ്രമാക്കി കലാലയ കലാകേന്ദ്രം സ്ഥാപിച്ചു.[1]തുള്ളൽ കലകൾ സ്ത്രീകൾക്ക് അന്യമായിരുന്ന കാലത്ത് ഓട്ടൻ, പറയൻ, ശീതങ്കൻ എന്നീ മൂന്ന് വിഭാഗം തുള്ളൽ കലകളേയും കേരളമാകെ എത്തിക്കുകുന്നതിന് അക്ഷീണം പ്രയത്നിച്ച കലാകാരിയാണ്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കാൽ ലക്ഷത്തോളോം വേദികളിൽ ദേവകിയമ്മ തുള്ളൽ അവതരിപ്പിച്ചു.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • കുഞ്ചൻ തുള്ളൽ പ്രതിഭാ പുരസ്‌കാരം
  • ഫോല്കോർ പുരസ്ക്കാരങ്ങൾ
  • കലാദർപ്പണം പുരസ്ക്കാരങ്ങൾ
  • പത്ര-മാധ്യമ പുരസ്ക്കാരങ്ങൾ
  • ലൈബ്രറി കൗൺസിൽ പുരസ്ക്കാരങ്ങൾ

അവലംബം[തിരുത്തുക]

  1. "തുള്ളൽ കലാകാരി വടമൺ ദേവകിയമ്മ അന്തരിച്ചു". മാതൃഭൂമി. 26 May 2021. Retrieved 29 May 2021.
"https://ml.wikipedia.org/w/index.php?title=വ‌ടമൺ_ദേവകിയമ്മ&oldid=3568018" എന്ന താളിൽനിന്ന് ശേഖരിച്ചത്