വർത്തമാനം (ചലച്ചിത്രം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| Varthamanam | |
|---|---|
| പ്രമാണം:Varthamanam.jpg align=center | |
| സംവിധാനം | Sidhartha Siva |
| കഥ | Aryadan Shoukath |
| നിർമ്മാണം | Benzy Nazar Aryadan Shoukath |
| അഭിനേതാക്കൾ | Parvathy Thiruvothu Roshan Mathew Siddique |
| ചിത്രസംയോജനം | Shameer Muhammed |
| സംഗീതം | Songs: Ramesh Narayan Hesham Abdul Wahab Score: Bijibal |
നിർമ്മാണ കമ്പനി | Benzy Productions |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളഭാഷാ സാമൂഹ്യനാടക ചിത്രമാണ് വർത്തമാനം. സിദ്ധാർഥ ശിവയാണ് ചിത്രം സംവിധാനം ചെയ്തത്. പാർവ്വതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ദീക്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2] . ബെൻസി നസർ, ആര്യാടൻ ഷൗക്കത്ത് എന്നിവർ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. തിരക്കഥ ആര്യാടൻ ഷൗക്കത്ത് എഴുതിയതാണ്[3].
ഇതിവ്യത്തം
[തിരുത്തുക]ഫൈസ സൂഫിയ ദില്ലി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനിയായി ചേരുന്നു. മലബാറിലെ സ്വാതന്ത്ര്യ സമര സേനാനിയായ അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ചാണ് അവളുടെ ഗവേഷണം. അവൾക്ക് അമൽ എന്ന വിദ്യാർത്ഥിയെയും രാഷ്ട്രീയപരമായി ശക്തമായ നിലപാട് കൈക്കൊള്ളുന്ന മറ്റു ചില വിദ്യാർത്ഥികളെയും സുഹൃത്തുക്കളായി ലഭിക്കുന്നു. അവളുടെ റൂംമേറ്റായ ടൂൾസ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണ് — അവളുടെ സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ഉയർന്ന വിദ്യാഭ്യാസം നേടുന്നയാളാണ് ടൂൾസ.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട റോഹാൻ എന്ന വിദ്യാർത്ഥിക്ക് വേണ്ടി സർവകലാശാലയിലെ ആക്ടിവിസ്റ്റുകളും ഫാസിസിറ്റ് വിരുദ്ധരും പ്രതിഷേധം നടത്തുന്നു. ഫൈസയും ആ പ്രക്ഷോഭത്തിൽ ചേരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഒരുമിച്ച് ടൂൾസയുടെ സഹോദരന്റെ വിവാഹത്തിന് പോകുന്നു.
ഫൈസ നടത്തിയ സെമിനാറിന് ശേഷം സർവകലാശാലയിലെ ഫാസിസ്റ്റുകൾ അവർക്കെതിരായ നീക്കങ്ങൾ തുടങ്ങുന്നു. എന്നാൽ, പശുവിനെ കൊന്നുവെന്ന ആരോപണത്തിൽ ടൂൾസയുടെ സഹോദരൻ കൊലചെയ്യപ്പെടുന്നതോടെ ക്യാമ്പസ് അവസ്ഥകൾ മാറിത്തുടങ്ങുന്നു. കുടുംബത്തിൽ ഉണ്ടായ ദുഃഖകരമായ സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ടൂൾസയ്ക്ക് വേണ്ടി ഫൈസയും അവളുടെ സുഹൃത്തുക്കളും ഉൾപ്പെടെ സർവകലാശാലയിലെ ഫാസിസ്റ്റ് അനുയായികളൊഴികെ മറ്റു എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നു.
പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന അപമാനവും അത്യാചാരങ്ങളും തിരിച്ചറിഞ്ഞ്, പൊതുവാൾ എന്ന വ്യക്തിയുടെ പിന്തുണയോടെ, അവരെ പിന്തുണക്കുന്ന ഒരു സ്‌കിറ്റ് അവതരിപ്പിക്കാനാണ് കൂട്ടുകാരുടെ തീരുമാനം. അതിലൂടെ മറ്റ് വിദ്യാർത്ഥികൾക്ക് ആ ജീവിതാവസ്ഥകൾ മനസ്സിലാക്കാൻ അവസരമൊരുങ്ങും.
കൂട്ടത്തിലുള്ള മറ്റ് അംഗങ്ങളെ നേരിട്ട് ആക്രമിക്കാൻ കഴിയാത്തതിനാൽ ഫൈസയെ ആണ് ഫാസിസ്റ്റുകൾ ലക്ഷ്യമിടുന്നത്. അവളെ ദേശവിരുദ്ധയായി ചിത്രീകരിച്ചാണ് ആരോപണങ്ങൾ ഉയർത്തുന്നത്. ഈ ആരോപണങ്ങൾ കാരണം ഫൈസയെ ലോകമൊട്ടാകെ ദേശവിരുദ്ധയായി പ്രഖ്യാപിക്കുന്നു. ഫൈസക്കെതിരായ ഈ ദുരാരോപണങ്ങളെ പ്രതിരോധിക്കുന്നതിനായി സുഹൃത്തുക്കൾ ശ്രമം തുടങ്ങുന്നു. എങ്കിലും, ഫൈസയെ പോലീസ് അറസ്റ്റ് ചെയ്യുന്നു — എന്നാൽ ഔദ്യോഗികമായി അത് രേഖപ്പെടുത്തിയില്ല.
ഫൈസയുടെ സ്വതന്ത്രസമര സേനാനിയായിരുന്ന അപ്പൂപ്പനും അമലും ആദർശും പൊതുവാളും ചേർന്ന് ഫൈസയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് . മാധ്യമങ്ങളിലൂടെയുള്ള സമ്മർദ്ദത്തെ തുടർന്ന് ഫൈസയുടെ അറസ്റ്റ് പോലീസ് വെളിപ്പെടുത്തുകയും അവളെ കോടതിക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്യുന്നു. സ്‌കിറ്റിന്റെ അവസാന നിമിഷങ്ങളിൽ, സ്‌കിറ്റ് അംഗങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും ഫാസിസ്റ്റുകൾ സ്‌കിറ്റ് തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, ആമലും ആദർശും ചേർന്ന് സ്‌കിറ്റിന്റെ ഒരു ഭാഗം അവതരിപ്പിക്കുന്നു. പോലീസും ഫാസിസ്റ്റുകളും ചേർന്ന് അതിന് തടസ്സം സൃഷ്ടിക്കുമ്പോഴാണ് ഫൈസ വേദിയിലേയ്ക്ക് എത്തി സ്‌കിറ്റിനെ പൂർത്തിയാക്കുന്നത്.
റിലീസും വിവാദങ്ങളും
[തിരുത്തുക]യാതൊരു കാരണം പോലും കാണിക്കാതെ കേരളത്തിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC)യുടെ പ്രാദേശിക വിഭാഗം ഈ സിനിമയ്ക്ക് അനുമതി നിഷേധിച്ചു[4][5]. പിന്നീട്, CBFC-യുടെ ഒരു ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ വി. സന്ദീപ് കുമാർ പറഞ്ഞത്: "സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവുമായ ആര്യാടൻ ഷൗക്കത്ത് — ഒരു മുസ്ലീം ആണെന്നതിനാലും, സിനിമയുടെ വിഷയം ദേശവിരുദ്ധമാണെന്ന് അദ്ദേഹം കരുതിയതിനാലുമാണ് അനുമതി നിഷേധിച്ചത്" എന്നാണ് [6][7]. സിനിമാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന കമൽ, വിവാദപരമായ പ്രസ്താവനകൾ നടത്തിയ സന്ദീപ് കുമാറിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി[8]
ഫിലിം റിവൈസിംഗ് കമ്മിറ്റി അനുമതി നൽകിയതിനുശേഷം സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. 2021 മാർച്ച് 12ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു.[9]
അവലംബം
[തിരുത്തുക]- ↑ "Parvathy-starrer 'Varthamanam' to release in theatres on March 12". The News Minute. 9 മാർച്ച് 2021. Retrieved 9 മാർച്ച് 2021.
- ↑ "Roshan Mathew and Parvathy Thiruvothu in the new poster of 'Varthamanam' is brilliance in a frame! - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 11 ജനുവരി 2021.
- ↑ "The first look poster of 'Varthamanam' is here". Sify. Archived from the original on 8 മാർച്ച് 2020. Retrieved 11 ജനുവരി 2021.
- ↑ "Kerala censor board rejects Parvathy-starrer movie 'Varthamanam' on JNU agitation". www.timesnownews.com (in ഇംഗ്ലീഷ്). 29 ഡിസംബർ 2020. Retrieved 11 ജനുവരി 2021.
- ↑ Kannada, TV9 (1 ജനുവരി 2021). "JNU ಪ್ರತಿಭಟನೆ ಆಧರಿಸಿ ನಿರ್ಮಾಣಗೊಂಡಿದ್ದ ಚಿತ್ರಕ್ಕೆ ಸೆನ್ಸಾ ಮಂಡಳಿ ತಡೆ". TV9 Kannada (in കന്നഡ). Archived from the original on 13 ജനുവരി 2021. Retrieved 11 ജനുവരി 2021.
{{cite web}}: CS1 maint: numeric names: authors list (link) - ↑ Staff Reporter (29 ഡിസംബർ 2020). "Row over denial of certification to Malayalam film". The Hindu (in Indian English). ISSN 0971-751X. Retrieved 11 ജനുവരി 2021.
- ↑ "Parvathy film Varthamanam, set in JNU, rejected by Kerala censor board". The Indian Express (in ഇംഗ്ലീഷ്). 28 ഡിസംബർ 2020. Retrieved 11 ജനുവരി 2021.
- ↑ "Kerala Film Body Head Calls for Dismissal of CBFC Member Who Called Film 'Anti-National'". The Wire. Retrieved 11 ജനുവരി 2021.
- ↑ Mathews, Anna. "Varthamanam cleared by Censor Board revising committee - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 11 ജനുവരി 2021.