വർണ്ണം (ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിൽ വർണ്ണവും അക്ഷരവും ഒരേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. എന്നാൽ ശാസ്ത്രീയമായി ഇതു ശരിയല്ല.വർണ്ണവും അക്ഷരവും രണ്ടാണ്. ഒരക്ഷരത്തിൽ ഒന്നിലധികം വർണ്ണങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് ‘ക’ ഒരക്ഷരമാണ് ഇതിൽ ക്, അ എന്നീ വർണ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ‘അസ്വസ്ഥത’ എന്ന വാക്കിൽ അ,സ്വ,സ്ഥ,ത എന്നിങ്ങനെ നാല് അക്ഷരങ്ങളാണുള്ളത്. എന്നാൽ ഇതിൽ അ, സ്,വ്,അ,സ്,ഥ്,അ,ത്,അ എന്നീ വർണ്ണങ്ങളുണ്ട്. മലയാള അക്ഷരങ്ങളിൽ ഒരു സ്വര വർണ്ണം ഉണ്ടായിരിക്കും. ഒന്നിലധികം വ്യഞ്ജനങ്ങളും സ്വരവും ചേർന്ന അക്ഷരങ്ങളും ഉണ്ടാകും. ഉദാ:-സ്വ-സ്+വ്+അ, ക്ഷ്യ- ക്+ഷ്+യ്+അ. അപ്പോൾ അക്ഷരമാല എന്നതിനു പകരം വർണ്ണമാല എന്നോ തിരിച്ചോ പ്രയോഗിക്കുന്നത് തെറ്റാണ്.

"https://ml.wikipedia.org/w/index.php?title=വർണ്ണം_(ഭാഷ)&oldid=2029626" എന്ന താളിൽനിന്ന് ശേഖരിച്ചത്