വർഗ്ഗത്തിന്റെ സംവാദം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ വർഗത്തിലെ ലേഖനങ്ങളുടെയെല്ലാം തലക്കെട്ട് ഔദ്യോഗിക നാമമായ ഫിഫ ലോകകപ്പ് വർഷം എന്ന് മാറ്റട്ടോ?--അഭി 06:30, 23 ജൂൺ 2010 (UTC)

ഫിഫയുടേതാല്ലതെ മറ്റേതെങ്കിലും ഫുട്ബോൾ ലോകകപ്പുണ്ടോ? തലക്കെട്ടിൽ ഫിഫ ചേർക്കുന്നത്, അനാവശ്യമായ വലിച്ചുനീട്ടൽ ആയിരിക്കും. ഫുട്ബോൾ ലോകകപ്പ് വർഷം മതിയാകും എന്നാണ് എന്റെ പക്ഷം.--Vssun (സുനിൽ) 07:35, 23 ജൂൺ 2010 (UTC)
ഫുട്ബോൾ ലോകകപ്പ് എന്നുള്ളത് ഫിഫ ലോകകപ്പ് എന്നാക്കുന്നത് എങ്ങനെയാണ് വലിച്ചുനീട്ടലാകുന്നത് സുനിൽ? -- റസിമാൻ ടി വി 07:38, 23 ജൂൺ 2010 (UTC)
ഫിഫ ഫുട്ബോൾ‌ ലോകകപ്പ് എന്ന് കരുതി ക്ഷമി. ഫുട്ബോൾ ലോകകപ്പ് എന്നാണ്‌ കൂടുതൽ യോജിക്കുന്നത് എന്നു കരുതുന്നു. --Vssun (സുനിൽ) 16:06, 23 ജൂൺ 2010 (UTC)
ഇതും നോക്കുക -- റസിമാൻ ടി വി 18:20, 23 ജൂൺ 2010 (UTC)
അപ്പോൾ വർഷം ഫിഫ ലോകകപ്പ് എന്ന തലക്കെട്ടായിരിക്കും ഉചിതം. --കിരൺ ഗോപി 18:24, 23 ജൂൺ 2010 (UTC)

ഇംഗ്ലീഷ് വിക്കിയിൽ അമേരിക്കൻ സ്വാധീനമുണ്ടെന്നുള്ളത് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റു ഫുട്ബോളുകളെയും സാധാ ഫുട്ട്ബോളിനേയും (അവരുടെ സോക്കർ) ആശയക്കുഴപ്പമുണ്ടാകാതെ വേർതിരിക്കാനായിരിക്കണം ഫിഫ എന്നുപയോഗിക്കുന്നത്. ഫിഫ എന്ന പദത്തേക്കാളും ഫുട്ബോൾ‌ എന്ന പദമായിരിക്കും മലയാളിക്ക് സുപരിചിതം. --Vssun (സുനിൽ) 18:38, 23 ജൂൺ 2010 (UTC)

ഇപ്പോഴുള്ള തലക്കെട്ടിനു എന്താണു കുഴപ്പം??? ഇപ്പോഴുള്ള തലക്കെട്ടു തന്നെ അതിന്റെ എല്ലാ അർത്ഥവും പ്രതിഫലിപ്പിക്കുന്നതിനാൽ തലക്കെട്ട് മാറ്റേണ്ട യാതൊരു ആവശ്യവുമില്ലെന്ന് എന്റെ അഭിപ്രായം. മലയാളം വിക്കിപീഡിയയിൽ വന്ന ഫിഫ ലോകകപ്പ് 2010 എന്നു ആരെങ്കിലും തിരയുമെന്ന് ഞാൻ കരുതുന്നില്ല. അഥവാ തിരയുന്നുവെങ്കിൽ അത്തരക്കാർക്കായി തിരിച്ചു വിടൽ നിർമ്മിക്കാം. --Anoopan| അനൂപൻ 18:57, 23 ജൂൺ 2010 (UTC)
ഫുട്ബോൾ ലോകകപ്പ് എന്നതിനോട് തന്നെ യോജിക്കുന്നു. ഇതിനിപ്പോ പ്രത്യേകിച്ച് എന്താ കുഴപ്പം?--Rameshng:::Buzz me :) 03:25, 24 ജൂൺ 2010 (UTC)