വർഗ്ഗത്തിന്റെ സംവാദം:ജീവിതപങ്കാളിയുള്ള വിക്കിപീഡിയൻമാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അയ്യോ!! എനിക്ക് ജീവിതപങ്കാളി ഇല്ലല്ലോ? പിന്നെങ്ങനെ ഈ താളിൽ ഞാൻ വന്നു? ഒന്ന് ശ്രദ്ധിക്കണേ.... :)--Subeesh Talk‍ 11:50, 8 ഏപ്രിൽ 2009 (UTC)[മറുപടി]

മോഹൻലാലിന്റെ ആരാധകനായപ്പോൾ ജീവിതപങ്കാളിയും കൂടെ വന്നത് കണ്ടില്ല അല്ലേ. എന്തായാലും ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 11:59, 8 ഏപ്രിൽ 2009 (UTC)[മറുപടി]

ഹിഹി അതെനിക്കിഷ്ടായി, ചുളുവിൽ ഒരു ജീവിതപങ്കാളിയെ കിട്ടീല്ലേ ;)--അഭി 12:03, 8 ഏപ്രിൽ 2009 (UTC)[മറുപടി]

ഒന്നിനോടൊന്ന് ഫ്രീയാണെന്നറിഞ്ഞിരുന്നില്ല. :), എന്തായാലും ശരിയായല്ലോ അല്ലെങ്കിൽ ആളുകൾ തെറ്റിധരിച്ചേനേ, കണ്ടോ അഭി ഇപ്പോൾ തന്നെ തെറ്റിധരിച്ചു. :)--Subeesh Talk‍ 12:12, 8 ഏപ്രിൽ 2009 (UTC)[മറുപടി]
കാമുകിമാരുള്ള വിക്കിപീഡിയർക്ക് ചേർക്കാൻ പറ്റിയ വർഗ്ഗം വല്ലതുമുണ്ടോ? :) . ഈ ഫലകം ഉപയോഗിക്കുന്നവർക്ക് ഒന്നിലധികം ജീവിതപങ്കാളികൾ ഉണ്ടെന്നാണല്ലോ അർത്ഥം വരിക. ജീവിതപങ്കാളി(കൾ)--Anoopan| അനൂപൻ 12:32, 8 ഏപ്രിൽ 2009 (UTC)[മറുപടി]

ഈശ്വരാ അതുശരിയാണല്ലോ! പങ്കാളി(കൾ) ആരും ഇത് കാണണ്ട. ചൂലുകൊണ്ട് തല്ല് മേടിക്കും ;). അപ്പോൾ വർഗ്ഗം തിരുത്തട്ടോ? (ബഹുവചനം നിലനിർത്തേണ്ടവർ ഒരു കുറിപ്പിട്ടാൽ മതി ;)--അഭി 13:44, 8 ഏപ്രിൽ 2009 (UTC)[മറുപടി]