വർഗ്ഗത്തിന്റെ സംവാദം:ചെറിയ പ്രവാചകന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ മാതൃവർഗ്ഗം?--കിരൺ ഗോപി 11:57, 15 ഡിസംബർ 2010 (UTC)

വർഗ്ഗം:ബൈബിൾ ലേഖനങ്ങൾ ആകും പറ്റിയ മാതൃവർഗ്ഗം എന്നു വിചാരിക്കുന്നു. മാത്രമല്ല, ഈ വർഗ്ഗത്തിന്റെ പേര്, ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ എന്നല്ലേ‌ വേണ്ടത്? --Vssun (സുനിൽ) 16:00, 16 ഡിസംബർ 2010 (UTC)
വർഗ്ഗം: ബൈബിൾ ലേഖനങ്ങൾ എന്നതിലെ ഗ്രന്ഥങ്ങൾ പുതിയനിയമത്തിലേതാണ്. വർഗ്ഗം : വലിയ പ്രവാചകന്മാർ വർഗ്ഗം: ചെറിയ പ്രവാചകന്മാർ എന്നിവയിൽ പഴയനിയമഗ്രന്ഥങ്ങളാണ്. ഇവ ലേഖനങ്ങളല്ല, പ്രവചനങ്ങളാണ്. മാതൃവർഗ്ഗം പഴയനിയമം, തനക്ക് ഇവയിൽ ഒന്നാകാം.

വർഗ്ഗത്തിന്റെ പേര് ചെറിയ പ്രവാചകന്മാർ എന്നു മാത്രം മതി. ചെറിയ പ്രവാചകന്മാർ എന്നാൽ വലിപ്പം കുറഞ്ഞ പ്രവചനഗ്രന്ഥങ്ങൾ എന്നാണർത്ഥം. 'ചെറിയ' എന്ന വിശേഷണം സൂചിപ്പിക്കുന്നത് പ്രവാചകന്മാരുടെ പ്രാധാന്യക്കുറവല്ല അവരുടെ പുസ്തകങ്ങളുടെ വലിപ്പക്കുറവാണ്. ഈ പുസ്തകങ്ങൾക്ക് ഇംഗ്ലീഷിൽ Minor Prophets എന്നു മാത്രമാണ് പേര്. ഇതിലെ ഓരോ ഗ്രന്ഥത്തിന്റേയും പേരിനൊപ്പം "Book of...." എന്നു ചേർക്കുന്ന പതിവ് ഇംഗ്ലീഷിലും മറ്റും ഇല്ല. ഉദാഹരണത്തിന് ആമോസിന്റെ പുസ്തകത്തിന്റെ പേര് Book of Amos എന്നല്ല. Amos എന്നു മാത്രമാണ്.Georgekutty 16:27, 16 ഡിസംബർ 2010 (UTC)

"പന്ത്രണ്ട് ചെറുപ്രവാചകന്മാർ" എന്നാണ് പുസ്തകങ്ങളിൽ ഞാൻ വായിച്ചിട്ടുള്ളത്.--സ്നേഹശലഭം:സം‌വാദം 14:56, 5 മാർച്ച് 2011 (UTC)