Jump to content

വർഗ്ഗത്തിന്റെ സംവാദം:കേരള ഫോൿലോർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫോൿലോർ = നാട്ടറിവുകൾ || നാട്ടാചാരങ്ങൾ || നാട്ടുനടപ്പുകൾ ??? --പ്രവീൺ:സംവാദം 14:46, 30 നവംബർ 2009 (UTC)[മറുപടി]

ഫോൿലോർ എന്ന പദത്തിന് നാടോടിവിജ്ഞാനീയം, നാട്ടറിവ് തുടങ്ങിയ പദങ്ങൾ നിലവിലുണ്ട്. പക്ഷേ, നാട്/ഗ്രാമം എന്ന പശ്ചാത്തലത്തിൽനിന്ന് എത്രയോ മാറിയിരിക്കുന്നു ഫോൿലോർ പഠനരംഗം, ഇന്ത്യയിൽ അങ്ങനെയല്ലെങ്കിലും. ലഘുസമൂഹങ്ങളിലെ കലാപരമായ ആശയവിനിമയമായി (ഡാൻ ആമോസ്:71) ഇത് നിർവ്വചിക്കപ്പെടുന്നു. നാഗരികഫോൿലോറും മദ്ധ്യവർഗ്ഗഫോൿലോറുമൊക്കെ ഫോൿലോറിന്റെ വിഷയമായിട്ട് കാലങ്ങളായി. മുദ്രാവാക്യങ്ങളും തീവണ്ടിക്കക്കൂസിലെ എഴുത്തും എസ്.എം.എസ്സും സൈബർ ഫലിതങ്ങൾ വരെ ഫോൿലോറിന്റെ ഭാഗമാണ്‌ എന്ന് തിരിച്ചറിയണം. 'ഫോൿ' എന്ന പദത്തിന്‌ കർഷകസമൂഹം എന്ന അർത്ഥത്തിൽനിന്ന് ജനസാമാന്യം എന്ന അർത്ഥത്തിലേക്ക് വലിയൊരു മാറ്റംതന്നെ ഫോൿലോർപഠനവികാസംകൊണ്ട് ഉണ്ടായി. ഈ വ്യാപ്തിയെ അടയാളപ്പെടുത്താൻ കന്നഡയിലെ 'ജാനപദ' പോലെ പ്രസ്തുതപദങ്ങൾ പര്യാപ്തമാണോ എന്നതാണ്‌ ചോദ്യം. ഇല്ല എന്നാണെങ്കിൽ സുപരിചിതമായിത്തീർന്ന ഈ പദം ഉപയോഗിക്കുന്നതിൽ അനൗചിത്യമൊന്നുമില്ല. അല്ലെങ്കിൽ ജനസാമാന്യവിജ്ഞാനമെന്നോ മറ്റോ പദങ്ങൾ രൂപീകരിക്കണം :) --തച്ചന്റെ മകൻ 18:21, 30 നവംബർ 2009 (UTC)[മറുപടി]