വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വർഗ്ഗത്തിന്റെ സംവാദം:ആംഗ്ലോ-ഇന്ത്യൻ എഴുത്തുകാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യാക്കാർ' എന്നതാണ് ഈ വർഗ്ഗം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ 'ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ' എന്നാണ് വേണ്ടത്. --ജോൺ സി. (സംവാദം) 04:34, 2 ജനുവരി 2016 (UTC)[മറുപടി]

ജോൺ സി. , ഉദ്ദേശിച്ചത് അതുതന്നെയാണ്. ഇങ്ങനെ 'ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ' എന്നാവണം എന്ന് ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ പറയുന്നുണ്ട്. അതും പക്ഷേ അൺറെഫറൻസ്ഡ് ആണല്ലോ ? വർഗ്ഗം:ആംഗ്ലോ-ഇന്ത്യൻ കവികൾ, വർഗ്ഗം:ആംഗ്ലോ-ഇന്ത്യൻ ക്യതികൾ നേരത്തേയുള്ള വർഗ്ഗങ്ങളാണെന്ന് കാണുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഈ വർഗ്ഗവും ഉണ്ടാക്കിയത്. --Adv.tksujith (സംവാദം) 08:38, 2 ജനുവരി 2016 (UTC)[മറുപടി]
ആംഗ്ലോ-ഇന്ത്യൻ എന്തായാലും ശരിയല്ല. ഏറ്റവും വ്യക്തമായ അർത്ഥം ലഭിക്കുന്നതിനു് "ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാർ" എന്നു പേരിടുന്നതായിരിക്കും നല്ലതു്. വിശ്വപ്രഭViswaPrabhaസംവാദം 08:58, 2 ജനുവരി 2016 (UTC)[മറുപടി]
വിശ്വേട്ടാ അങ്ങനെ ആക്കാം. പക്ഷേ, ഇങ്ങനെ ഒരു പ്രയോഗമുണ്ടാവില്ലേ ? അല്ലെങ്കിൽ ആദ്യ രണ്ട് വർഗ്ഗങ്ങൾ നേരത്തേ വരാൻ സാദ്ധ്യതയില്ലല്ലോ ? അങ്ങനെ ഒരു പ്രയോഗമുണ്ടെങ്കിൽ ജനം അതും വിക്കിയിൽ തിരയില്ലേ ? --Adv.tksujith (സംവാദം) 09:40, 2 ജനുവരി 2016 (UTC)[മറുപടി]
ആംഗ്ലോ-ഇന്ത്യൻ ജനവിഭാഗം എന്ന് ഈ വർഗ്ഗം കൊണ്ട് കരുതാം.--റോജി പാലാ (സംവാദം) 10:20, 2 ജനുവരി 2016 (UTC)[മറുപടി]
റോജി പാലാ, അത് മാത്രമേ ഉള്ളൂ പ്രശ്നമെങ്കിൽ വിവക്ഷാതാളോ മറ്റോ മതിയാകുമല്ലോ... വ്യത്യാസം സൂചിപ്പിക്കാൻ ? --Adv.tksujith (സംവാദം) 10:33, 2 ജനുവരി 2016 (UTC)[മറുപടി]
റോജി പറഞ്ഞത് ശരിയാണ്. ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിൽ ഉൾപ്പെട്ട എഴുത്തുകാരാണിതെന്ന തോന്നലാണുണ്ടാവുക. അതു കൊണ്ട് തന്നെയാണ് സംവാദം തുടങ്ങി വെച്ചതും---ജോൺ സി. (സംവാദം) 10:37, 2 ജനുവരി 2016 (UTC)[മറുപടി]
സുജിത്ത്, എന്തിനാണ് വിവക്ഷാത്താളിന്റെ ആവശ്യം. 'ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ' എന്ന് തന്നെയാണ് ഇവരെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലും അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്. ലിങ്ക് നോക്കുക. കൂടുതൽ ഉദാഹരണങ്ങൾ വൈകാതെ നൽകാം---ജോൺ സി. (സംവാദം) 10:43, 2 ജനുവരി 2016 (UTC)[മറുപടി]
ശരിയാണ്. ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ എന്നത് ഉപയോഗത്തിലുണ്ട്.--റോജി പാലാ (സംവാദം) 10:50, 2 ജനുവരി 2016 (UTC)[മറുപടി]
എനിക്കാവശ്യമില്ല ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ എന്നത് ഉപയോഗത്തിലില്ല എന്നതല്ല, ആംഗ്ലോ ഇന്ത്യൻ എഴുത്തുകാർ എന്ന് പ്രയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഇല്ലെങ്കിൽ ഈ വർഗ്ഗം മാത്രമല്ല, മുകളിലുള്ള വർഗ്ഗങ്ങളും മാറ്റണം. അവയിലൊരെണ്ണം 2011 ലും മറ്റൊന്ന് 2013 ലും ചേർത്തതാണ്. നമ്മുടെ ആരുടെയെങ്കിലും ഇഷ്ടപ്രകാരം മാറ്റിയാൽ പോരല്ലോ... അതാണ് ചോദിക്കുന്നത്. --Adv.tksujith (സംവാദം) 12:04, 2 ജനുവരി 2016 (UTC)[മറുപടി]
ചോദ്യം ലേഖനത്തിന്റെ സംവാദത്തിലേക്ക് മാറ്റി. ഈ വർഗ്ഗത്തെ ആംഗ്ലോ-ഇന്ത്യൻ ജനവിഭാഗത്തിൽപ്പെട്ട എഴുത്തുകാരെ വർഗ്ഗീകരിക്കാൻ ഉപയോഗിക്കാം.--റോജി പാലാ (സംവാദം) 12:27, 2 ജനുവരി 2016 (UTC)[മറുപടി]

'ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ' എന്നതിനു പുറമേ 'ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർ' , 'ഇൻഡോ-ആംഗ്ലിയൻ എഴുത്തുകാർ' എന്നും പുസ്തകങ്ങളിലും മാധ്യമങ്ങളിലും സമീപകാലത്ത് പരാമർശിച്ചു കാണുന്നുണ്ട്.
ഽ"ആംഗ്ലോ ഇന്ത്യൻ എഴുത്തുകാർ എന്ന് പ്രയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം"ഽ- ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിന് ഉചിതമായ പേരു തേടുന്ന ലേഖനത്തിൽ Anglo Indian Literature എന്ന് ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിനെ ഒരു കാലത്ത് പരാമർശിച്ചിരുന്നെങ്കിലും "it covered the writings of Englishmen in Indian on Indian themes" എന്നും "the word Anglo-Indian also refers to a race, a microscopic minority in India and it somehow acquired a pejorative dimension" എന്നും സൂചിപ്പിക്കുന്നു ---ജോൺ സി. (സംവാദം) 16:02, 2 ജനുവരി 2016 (UTC)[മറുപടി]

നന്ദി ജോൺ സി. മാഷേ. പക്ഷേ, അത് വായിച്ചപ്പോൾ ആകെ കൺഫ്യൂഷൻ ആയി ! ആകെ ഊഹിക്കാൻ കഴിയുന്നത്, ആദ്യകാലത്ത് "ആംഗ്ലോ ഇന്ത്യൻ എഴുത്തുകാർ" എന്ന് പരാമർശിച്ചിരുന്നവെങ്കിലും ഇപ്പോൾ കൂടുതൽ പരിഗണിക്കുന്നത് ഇൻഡോ-ഇംഗ്ലീഷ് എഴുത്തുകാർ / ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർ എന്നതരത്തിലാണ്. നമുക്കും ആ തരത്തിൽ മാറ്റം വരുത്താവുന്നതാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് റോജി പാലാ പറഞ്ഞ വംശീയപ്രശ്നമുള്ളപ്പോൾ :)
ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാർ എന്നതിനെ വിശ്വേട്ടൻ പറഞ്ഞപോലെ "ഇന്ത്യക്കാരായ ഇംഗ്ലീഷ് എഴുത്തുകാർ/ കവികൾ /നോവലെഴുത്തുകാർ" എന്ന് തർജ്ജമ ചെയ്യുന്നതാണ് ഉചിതമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 16:36, 2 ജനുവരി 2016 (UTC)[മറുപടി]
float , നന്ദി അഡ്വ.സുജിത്ത്.--ജോൺ സി. (സംവാദം) 15:19, 5 ജനുവരി 2016 (UTC)[മറുപടി]