വൺ മില്യൺ ഇയർസ് ബി.സി.
| വൺ മില്യൺ ഇയർസ് ബി.സി. | |
|---|---|
![]() U.S. Theatrical poster by Tom Chantrell | |
| സംവിധാനം | ഡോൺ ചാഫി |
| കഥ | ബ്രയാൻ ക്ലെമെൻസ് |
| നിർമ്മാണം | മൈക്കൽ കരേരസ് |
| അഭിനേതാക്കൾ | റാക്വൽ വെൽച്ച് Jജോൺ റിച്ചാർഡ്സൺ പെഴ്‌സി ഹെർബർട്ട് റോബർട്ട് ബ്രൗൺ മാർട്ടിൻ ബെസ്വിക്ക് |
| ഛായാഗ്രഹണം | വിൽക്കി കൂപ്പർ |
| ചിത്രസംയോജനം | ടോം സിംപ്‌സൺ |
| സംഗീതം | മാരിയോ നാസിംബെൻ |
| വിതരണം | ഹാമർ ഫിലിം പ്രൊഡക്ഷൻസ് |
റിലീസ് തീയതിs | 30 ഡിസംബർ 1966 (UK) ഫെബ്രുവരി 21, 1967 (USA) |
ദൈർഘ്യം | 100 min. (U.K) 91 min. (U.S.) |
| രാജ്യം | യുണൈറ്റഡ് കിംഗ്ഡം |
| ഭാഷ | ഇംഗ്ലീഷ് |
1966-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് സാഹസിക ചലച്ചിത്രം ആണ് വൺ മില്യൺ ഇയർസ് ബി.സി. ഇതിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡോൺ ചാഫി ആണ്. ഹാമർ ഫിലിം പ്രൊഡക്ഷൻസും സെവൻ ആർട്‌സും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 1940-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഫാന്റസി ചിത്രമായ വൺ മില്യൺ ബി.സി.യുടെ റീമേക്കാണ് ഇത്. ഗുഹാ മനുഷ്യരും ദിനോസറുകളും തമ്മിൽ ഉള്ള സംഘർഷം ആണ് കഥയുടെ ആധാരം. ഇത് ഒരു ഫാന്റസി ചലച്ചിത്രം ആണ് .റാക്വൽ വെൽച്ചും ജോൺ റിച്ചാർഡ്‌സണുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 1965-ന്റെ അവസാനത്തിലെ ശൈത്യകാലത്തിന്റെ മധ്യത്തിൽ കാനറി ദ്വീപുകളിൽ വച്ച് രംഗങ്ങൾ ചിത്രീകരിച്ചു. ഈ ചിത്രത്തിന്റെ യുകെ റിലീസ് പ്രിന്റുകൾ ഡൈ ട്രാൻസ്ഫർ ടെക്‌നിക്കോളറിൽ ആയിരുന്നു. 20th സെഞ്ച്വറി ഫോക്സ് പുറത്തിറക്കിയ ചിത്രത്തിന്റെ യു.എസ്. പതിപ്പ് ഒമ്പത് മിനിറ്റ് വെട്ടിക്കുറച്ച്,[1] ഡീലക്സ് കളറിൽ 1967-ൽ പുറത്തിറങ്ങി.[2]
കഥാപാത്രങ്ങൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| റാക്വെൽ വെൽഷ് | ലോന |
| ജോൺ റിച്ചാർഡ്സൺ | ടുമാക് |
| പെഴ്‌സി ഹെർബർട്ട് | സകന |
| റോബർട്ട് ബ്രൌൺ | ആഖോബ |
| മാർട്ടിൻ ബെസ്വിക്ക് | നുപോണ്ടി |
| ജീൻ വ്ലടോൻ | ആഹോറ്റ് |
അവലംബം
[തിരുത്തുക]- ↑ "One Million Years B.C. – Alternate Versions". Turner Classic Movies. Archived from the original on 19 August 2018. Retrieved 24 July 2016.
- ↑ "One Million Years B.C. – Original Print Information". Turner Classic Movies. Archived from the original on 19 August 2018. Retrieved 24 July 2016.
