വൺ ബില്യൺ റൈസിങ്

From വിക്കിപീഡിയ
Jump to navigation Jump to search
വൺ ബില്യൺ റൈസിംഗ്
One Billion Rising - logo - 01.jpg
ആപ്തവാക്യംസമരം, നൃത്തം, ഉണർന്നെഴുന്നേൽക്കൽ!
പ്രധാന വ്യക്തികൾ
ഈവ്‌ എൻസ്ലർ
വെബ്സൈറ്റ്onebillionrising.org
പ്രസ്ഥാനത്തിന്റെ സ്ഥാപക ഈവ്‌ എൻസ്ലർ മാർച്ച് 2011 ൽ

സ്ത്രീകൾക്കുവേണ്ടി സ്ത്രീകൾ നടത്തുന്ന സാർവ്വദേശീയ പ്രചരണമാണ് വൺ ബില്യൺ റൈസിംഗ് അഥവാ നൂറുകോടി ഉണരുന്നു എന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും ജൻഡർ തുല്യതയും നീതിയും ഉറപ്പാക്കാനും ഈ മുന്നേറ്റം ആഹ്വാനം ചെയ്യുന്നു. [1] 2013 ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള നൂറുകോടി വനിതകൾ തങ്ങളുടെ വീടും ജോലിയും വ്യാപാരകേന്ദ്രങ്ങളും ഒക്കെ ഉപേക്ഷിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് പരിപാടികൾ അവതരപ്പിച്ച് സ്ത്രീശക്തി തെളിയിക്കുക എന്നതാണ് ഈ പ്രചരണപരിപാടിയിലൂടെ ലക്ഷ്യമിട്ടത്. [2]

V - ദിന പ്രസ്ഥാനത്തിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രചരണ-പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. ലോകത്തിലെ എഴുന്നൂറ് കോടി ജനങ്ങളിൽ പകുതി സ്ത്രീകളാണ്. ഈ പകുതിയിൽ മൂന്നിലൊരുഭാഗം - നൂറുകോടിയോളം സ്ത്രീകൾ - ബലാത്സംഗമുൾപ്പെടെയുള്ള അതിക്രമങ്ങൾക്കിരയാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിക്രമങ്ങൾക്കിരയാകുന്ന ഈ നൂറുകോടി (ഒരു ബില്യൺ) സ്ത്രീകളോട് അനുഭാവം പ്രകടിപ്പിച്ച് സംഘടിപ്പിച്ച വൺവില്യൺ റൈസിംഗിന്റെ മുഖ്യ സംഘാടക അമേരിക്കയിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും നാടകപ്രവർത്തകയുമായ ഈവ് എൻസ്ലറും അവരുടെ വി-ദിനപ്രസ്ഥാനവുമാണ്. "യോനിയുടെ ആത്മഗതങ്ങൾ" (The Vagina Monologues) എന്ന ഈവ് എൻസ്ലറുടെ പ്രസിദ്ധമായ നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് വി-ദിന പ്രസ്ഥാനം. [3]

"ഉണരുക,നൃത്തംചെയ്യുക,സമരം ചെയ്യുക" എന്ന പേരിൽ ലോകത്തെ ഇരുന്നൂറിൽപ്പരം രാജ്യങ്ങളിൽ ഈ പരിപാടി നടന്നു. പ്രമുഖരായ ആയിരക്കണക്കിന് വനിതാ വ്യക്തിത്വങ്ങളും ആംനെസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘനകളും ഈ പരിപാടിയെ പിന്തുണച്ചു. [4] ആട്ടവും പാട്ടും നൃത്തവും ഘോഷയാത്രകളുമായി കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ കേന്ദ്രങ്ങളിലും വനിതകൾ വൺ ബില്യൺ റൈസിംഗിൽ അണിനിരന്നു.

അവലംബം[edit]

  1. സ്ട്രൈക്ക്‌ ഡാൻസ്‌ റൈസ്‌ :ജന്മഭൂമിഡെയ്ലി.കോം Text "14-02-2013" ignored (help)
  2. വൺബില്യൺ റൈസിംഗിനൊപ്പം കേരളവും:ഇന്ത്യാവിഷൻ.കോം Text "14-02-2013" ignored (help)
  3. സമരം, നൃത്തം, ഉയിർത്തെഴുന്നേൽപ്പ് വിഡേ.ഓർഗ് Text "14-02-2013" ignored (help)
  4. ‘സ്ത്രീകൾക്കു വേണ്ടി ഞാനും ഉണരുന്നു’ അനുഷ്ക ശങ്കർ: മാദ്ധ്യമം.കോം Text "14-02-2013" ignored (help)