വൺഡേ (മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:ONE DAY MOVIE POSTER1.jpg
വൺഡേ മൂവി

അമ്മു എന്ന സ്കൂൾ വിദ്യാർത്ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണമാണ് സുനിൽ വി പണിക്കർ സംവിധാനം ചെയ്ത വൺഡേ. ബൂലോകം മൂവീസിന്റെ ബാനറിൽ ഡോ. മോഹൻ ജോർജ് നിർമ്മിച്ച വൺഡേ 2015 ഡിസംബർ 11 ന് റിലീസ് ചെയ്തു. വധു ഡോക്ടറാണ് എന്ന സിനിമയുടെ നിർമ്മാണ പങ്കാളിയായ ഡോ. ജെയിംസ് ബ്രൈറ്റ് ആയിരുന്നു സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമയുടെ രചയിതാവ്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

സുനിൽ വി പണിക്കർ, ഡോ. ജെയിംസ് ബ്രൈറ്റ്, അനിൽ ഭാസ്കർ, ഫവാസ് സയാനി, ദിഷ ദിനകർ തുടങ്ങി ഒട്ടേറെ നവാഗതരുടെ ആദ്യ സിനിമ കൂടിയായിരുന്ന വൺ‌ഡേ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി 14 ദിവസം കൊണ്ട് പൂർത്തിയാ‍ക്കി.

സംഗീതം[തിരുത്തുക]

ഒരു ഗാനത്തിലൂടെ ക്ലൈമാക്സ് ചിത്രീകരിച്ച സിനിമ കൂടിയാണ് വൺഡേ. രാജീവ് ആലുങ്കലിന്റെ വരികൾക്ക് അനിൽ ഭാസ്കർ ഈണമിട്ട ‘ഇലകളിൽ’ എന്ന ഗാനം മൃദുല വാര്യർ ആലപിച്ചു.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൺഡേ_(മലയാള_ചലച്ചിത്രം)&oldid=2367844" എന്ന താളിൽനിന്ന് ശേഖരിച്ചത്