വ്യാസ് പുരസ്കാരം
ദൃശ്യരൂപം
ഇന്ത്യയിൽ 1991 മുതൽ നൽകി വരുന്ന ഒരു സാഹിത്യപുരസ്കാരമാണ് വ്യാസ് സമ്മാൻ. കെ.കെ. ബിർള ഫൗണ്ടേഷൻ എല്ലാവർഷവും നൽകി വരുന്ന പുരസ്കാരത്തിന്റെ സമ്മാനത്തുക 350,000 രൂപ (2017 ലെ കണക്കനുസരിച്ച്)യാണ്.
അവാർഡിന് അർഹത നേടുന്നതിന്, സാഹിത്യകൃതി ഹിന്ദി ഭാഷയിലായിരിക്കണം കൂടാതെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ചിരിക്കണം.