വ്യഭിചാരം(സിന)
മതനിയമപ്രകാരമല്ലാത്ത രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെയാണ് ഇസ്‍ലാമിൽ വ്യഭിചാരം അഥവാ സിന എന്ന് വിളിക്കുന്നത്.
Zināʾ (زِنَاء) or zina (زِنًى അല്ലെങ്കിൽ زِنًا) .[1] ഇസ്‍ലാമിക കർമ്മ ശാസ്ത്ര നിയമപ്രകാരം വിവാഹിതരായ ശേഷം ഇണയുമായി അല്ലാതെ മറ്റേതെങ്കിലും ആളുമായി നടത്തുന്ന ലൈംഗികബന്ധം, ഇസ്ലാമിക മതാചാരപ്രകാരം വിവാഹം ചെയ്യാത്തവർ തമ്മിലുള്ള ബന്ധം (fornication), പണമോ ഉപഹാരത്തിനോ വേണ്ടി ലൈംഗിക സേവനം നൽകൽ, മനുഷ്യേതര ജീവികളെ ലൈംഗികാവശ്യത്തിനു ഉപയോഗിക്കൽ (bestiality), സമ്മതമില്ലാതെ ലൈംഗീക ബന്ധത്തിന് ഉപയോഗിക്കൽ (പീഡനം), സ്ത്രീകൾ അന്യപുരുഷന്മാരുടെ മുന്നിൽ മുൻകൈയും മുഖവും ഒഴികെയുള്ള ഭാഗം പ്രദർശിപ്പിക്കൽ, അവരോട് അധികമായി സംസാരിക്കൽ, പുരുഷന്മാർ മുട്ട് പൊക്കിളില് ഇടയിലുള്ള ഭാഗം പുറത്തു കാണിക്കൽ എന്നിവയെല്ലാം വ്യഭിചാരത്തിൽ ഉൾപ്പെടുന്നതാണ്. സ്വവർഗഭോഗം സംബന്ധിച്ച് ഇസ്‍ലാമിക ചിന്താധാരകളിൽ സ്വവർഗപങ്കാളികളുമായുള്ള ബന്ധവും വ്യഭിചാരമാണ്.[2] ഹറാമായ സ്ത്രീപുരുഷ ബന്ധത്തെ ഖുർആൻ വിലക്കിയിട്ടുണ്ട്. ഇതു സംബന്ധമായി നിരവധി കുർആനിക, ഹദീസ് വചനങ്ങളുമുണ്ട്. ഇപ്രകാരം ചെയ്യുന്നവരെ 100 അടി എന്ന ശിക്ഷ നൽകണമെന്ന ഇസ്‍ലാമിക നിയമമുണ്ട്. ഹദ്ദ് എന്നാണ് ഇതിനെ വിളിക്കുന്നത്. നേരേമറിച്ചു ഭാര്യയുമായി (പഴയകാലത്ത് അടിമസ്ത്രീകളോ ആയികൂടി) നടത്തുന്ന ഹലാലായ ലൈംഗികബന്ധം ഇസ്ലാമിക നിയമപ്രകാരം അനുഗ്രഹമാണ്. എല്ലാ ഭാര്യമാരോടും നീതി പുലർത്താമെങ്കിൽ ഒന്നിലധികം വിവാഹം കഴിക്കാനും ശരീയത്ത് നിയമപ്രകാരം പുരുഷന് അവകാശമുണ്ട്. ഇത് പലപ്പോഴും വ്യഭിചാരത്തിൽ നിന്നും പുരുഷനെ അകറ്റുന്നു. ഭർത്താവ് ആഗ്രഹിക്കുമ്പോൾ ശാരീരിക വേഴ്ച നിഷേധിക്കുന്ന ഭാര്യയും തെറ്റുകാരിയാണ്. അത്തരം സ്‌ത്രീകളെ പുലരും വരെ മലക്കുകൾ ശപിക്കുമെന്നാണ് ഇസ്ലാമിക വിശ്വാസം.
അവലംബം
[തിരുത്തുക]- ↑
{{cite encyclopedia}}
: Empty citation (help) - ↑
{{cite encyclopedia}}
: Empty citation (help)