വൈ ഐ ആം നോട്ട് എ ഹിന്ദു (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈ ഐ ആം നോട്ട് എ ഹിന്ദു
Title page
Title page
കർത്താവ്കാഞ്ച ഇളയ്യ
യഥാർത്ഥ പേര്Why I am not a Hindu
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകരിച്ച തിയതി
1996
ISBN8185604185

കാഞ്ച ഐലയ്യ എന്ന ആന്ധ്രപ്രദേശ് എഴുത്തുകാരൻ ഇംഗ്ലീഷ് ഭാഷയിൽ രചിച്ച കൃതിയാണ്‌ വൈ ഐ ആം നോട്ട് എ ഹിന്ദു (ISBN 81-85604-18-5). ഹൈന്ദവ തത്ത്വശാസ്ത്രം, സംസ്കാരം, രാഷ്ട്രീയസാമ്പത്തിക വ്യവസ്ഥിതി എന്നിവയെ ശൂദ്രവീക്ഷണത്തിൽ നിന്നുള്ള വിമർശനാത്മകകൃതിയാണിത്[1]

കൊൽക്കത്തയിലെ സമയ എന്ന പ്രസാധകരാണ്‌ ഈ പുസ്തകം 1996 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത്. ഗ്രന്ഥകർത്താവിന്റെ അഭിപ്രായപ്രകാരം ദളിത് ബഹുജനമുന്നേറ്റപ്രസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളിൽ കണ്ടുമുട്ടിയ ദളിതരുമായുള്ള നിരന്തരസമ്പർക്കത്തിലൂടെ അവരുടെ സംസ്കാരം രാഷ്ട്രീയം സാമ്പത്തികസ്ഥിതി എന്നിവയെക്കുറിച്ച് അവർതന്നെ നൽകിയ വിവരണങ്ങളുടെ സംക്ഷിപ്തമാണ്‌ ഈ കൃതി.

ജീവിതത്തിന്റെ സമസ്തമേഖലകളിലേയും ഹൈന്ദവജീവിതരീതിയും ദളിതരുടെ ജീവിതരീതികളും തമ്മിലുള്ള വ്യത്യാസം ഈ കൃതിയിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നു.

ഗ്രന്ഥകർത്താവ്[തിരുത്തുക]

കാഞ്ച ഇളയ്യ ഹൈദരാബാദിലെ ഉസ്മാനിയ സർ‌വകലാശാലയിൽ രാഷ്ട്രതന്ത്രത്തിൽ പ്രൊഫസറാണ്‌. കൂടാതെ ആന്ധ്രാപ്രദേശിലെ ദളിത് ബഹുജനമുന്നേറ്റപ്രവർത്തനങ്ങളിൽ സജീവപങ്കാളിയുമാണ്‌.

ഹിന്ദുക്കളും ദളിതരും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ വ്യത്യാസങ്ങളാണ്‌ തന്റെ രചനകൾക്ക് വിഷയമാക്കാറുള്ളത്.

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഇളയ്യ, കാഞ്ച (1996). Why I am not a Hindu. SAMYA. ISBN 8185604185.