വൈൻ ലിനക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vine Linux
Vine61 desktop.png
Vine Linux 6.1 のデスクトップ画面
നിർമ്മാതാവ്Project Vine
ഒ.എസ്. കുടുംബംUnix系,Linux,Red Hat Linux
തൽസ്ഥിതി:開発中
സോഴ്സ് മാതൃകオープンソース
നൂതന പൂർണ്ണരൂപം6.5 / 2017年4月3日[1]
പുതുക്കുന്ന രീതിAPT-RPM
പാക്കേജ് മാനേജർrpm
കേർണൽ തരംモノリシックカーネル
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Vine Linux General Public License 4.0[2]
വെബ് സൈറ്റ്vinelinux.org

വൈൻ ലിനക്സ് (ヴァイン・リナックス) ഒരു ആർപിഎം അധിഷ്ഠിത ജാപ്പനീസ് ലിനക്സ് വിതരണമാണ്. 1998ൽ പിജെഇ അംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇതിന്റെ വികസനം ആരംഭിച്ചത്. റെഡ് ഹാറ്റ് എൻറ്റർപ്രൈസ് ലിനക്സിൽ നിന്നും ആണ് മുമ്പ് ഇത് വികസിപ്പിച്ചതെങ്കിലും, പതിപ്പ് 3.0 മുതൽ പ്രൊജക്ട് വൈൻ അംഗങ്ങൾ ഇത് സ്വതന്ത്രമായി വികസിപ്പിച്ച് തുടങ്ങി.[3] ഇങ്ങനെ വികസിപ്പിച്ച പതിപ്പിനെ വൈൻസീഡ് എന്നാണ് വിളിക്കുന്നത്. ഓരോ പതിപ്പിന്റെയും കോഡ് നാമം വീഞ്ഞിന്റെ പേരിൽ നിന്നാണ് എടുത്തിട്ടുള്ളത്. ഇത് ലിനക്സ് സ്റ്റാൻഡേർഡ് ബേയ്സുമായി പൊരുത്തപ്പെടുന്നതല്ല.[4]

സവിശേഷതകൾ[തിരുത്തുക]

1990കളുടെ അവസാനത്തിൽ, വിദേശ നിർമ്മിത ലിനക്സ് വിതരണങ്ങളിൽ ജാപ്പനീസ് ഭാഷക്ക് മതിയായ പിന്തുണ ഇല്ലാതിരുന്ന കാലത്തു തന്നെ വൈൻ ലിനക്സിന് ജാപ്പനീസ് ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നു.[5] ജാപ്പനീസ് ഭാഷയിൽ കമ്പ്യൂട്ടർ ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവർക്കിടയിൽ, 2001 വരെ, വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയിരുന്നു വൈൻ ലിനക്സ്.[6] എന്നാൽ ലിനക്സ് വിതരണങ്ങൾ വ്യാപകമായതോട് കൂടി തുടക്കക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉബുണ്ടു, ഫെ‍ഡോറ തുടങ്ങിയ ലിനക്സ് വിതരണങ്ങൾ കൂടുതൽ പ്രചാരം നേടി.[7][8][9]

മറ്റു പ്രധാനപ്പെട്ട ലിനക്സ് വിതരണങ്ങളെ അപേക്ഷിച്ച് വൈൻ ലിനക്സിൽ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് താമസം നേരിടാറുണ്ട്.[10]

ഇമാക്സ്, ലാടെക്, ജാപ്പനീസ് ഭാഷയിലുള്ള പണിയിട പരിസ്ഥിതി, പ്രോഗ്രാമിങ് പരിസ്ഥിതി (ജിസിസി തുടങ്ങിയവ), ജെഎം പ്രൊജക്ടിന്റെ ജപ്പാനീസ് മാനുവൽ തുടങ്ങിയവ പോലുള്ളവ സ്വതേ ഉൾപ്പെടുന്നതാണ് മറ്റ് സവിശേഷതകൾ. ഇതുകൂടാതെ, പ്രൊജക്റ്റ് വൈൻ അംഗം വികസിപ്പിച്ച വിഎൽ ഗോഥിക് ഫോണ്ട് കുടുംബം ആണ് വൈൻ ലിനക്സിൽ സ്റ്റാൻഡേഡ് ആയി അംഗീകരിച്ചിരിക്കുന്നത്.

പിന്തുണ[തിരുത്തുക]

സുരക്ഷയ്ക്കായി വൈൻ ലിനക്സ് സെക്യൂരിറ്റി വാച്ച് ടീം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. തത്ത്വത്തിൽ ഒരു പതിപ്പിൽ സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയാൽ ആ പതിപ്പിന്റെ അടുത്ത പ്രധാന പതിപ്പ് ഇറങ്ങിയതിന് ശേഷം ഒരു വർഷം വരെ പാച്ച് വാഗ്ദാനം ചെയ്യും.[11]

പ്രശ്നബാധിത ഭാഗങ്ങൾ മാത്രം പരിഷ്കരിക്കുക എന്നതല്ല വൈൻ ലിനക്സിൽ പിന്തുടരുന്ന അടിസ്ഥാന നയം, മറിച്ച് പാക്കേജ് പരിഷ്കരിക്കുക എന്നതാണ്, അതും പാക്കേജിന്റെ പതിപ്പ് അപ്ഗ്രേഡ് ചെയ്യാതെ തന്നെ. സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നത് മൂലം സോഫ്റ്റ്വെയറിന്റെ പൊതുസ്വഭാവം മാറാതിരിക്കുന്നതിന് വേണ്ടിയാണ് ഇത്.

വൈൻപ്ലസ്[തിരുത്തുക]

വൈൻ ലിനക്സിൽ ഉപയോഗിക്കാവുന്ന ഒരു വൈൻപ്ലസ് ആർപിഎം പാക്കേജ് വൈൻ ലിനക്സിൽ ഉണ്ട്. പ്രൊജക്റ്റ് വൈൻ മാനേജ് ചെയ്യുന്ന സെർവർ പതിപ്പിലും വൈൻപ്ലസ് ലഭ്യമാണ്. പക്ഷെ ഇത് ഒരാൾ സ്വന്തം ഉത്തരവാദിത്തത്തിൽ ഉപയോഗിക്കേണ്ട ഒരു കൂട്ടം ആർപിഎം പാക്കേജുകളാണ്, കാരണം വൈൻ ലിനക്സ് അപ്ഗ്രേഡ് ചെയ്യുമ്പോൾ ഇവ പ്രവർത്തനരഹിതമാകുവാൻ സാദ്ധ്യതയുണ്ട്.

പതിപ്പ് 3.0 മുതൽ, വൈൻപ്ലസ് ഉപവിഭാഗങ്ങൾ ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. വൈൻപ്ലസ്സിൽ മുമ്പ് നിലനിന്നിരുന്ന, പരിപാലകർ ഇല്ലാത്തതോ വളരെ വിരളമായി മാത്രം പരിഷ്കരിക്കുകയും ചെയ്യുന്ന പാക്കേജുകൾ അധികവും എക്സ്ട്രാസ് അല്ലെങ്കിൽ ഓർഫൻ റെപ്പോസിറ്ററികളിലേക്ക് വേർതിരിക്കപ്പെട്ടു. apt-get ഉപയോഗിച്ച് ഒരാൾക്ക് ഈ പദ്ധതികൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നതാണ്, പക്ഷേ ഇതിനായി apt ക്രമീകരണ ഫയൽ തിരുത്തിയെഴുതേണ്ടതുണ്ട്.

ഒരു സാധാരണ നിയമമെന്ന നിലയിൽ വൈൻപ്ലസ് എഫ്എച്ച്എസ് 2.3ന് അനുസൃതമായി പ്രവർത്തിക്കില്ല, മറിച്ച് FSSTND 1.2നോട് ഇത് പൊരത്തപ്പെടുന്നു.

വൈൻ ലിനക്സിൽ ഉപയോഗിക്കാൻ നിയന്ത്രണമുള്ള സോഫ്റ്റ്‌വെയറുകൾ, പേറ്റന്റ് ധർമ്മം നടപ്പിലാക്കുന്ന സോഫ്റ്റ്|വെയർ പോലുള്ളവ, ഉപയോഗിക്കണമെങ്കിൽ അത് ഉപയോക്താക്കൾ സ്വയമേവ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. അത്തരം സോഫ്റ്റ്|വെയറുകളെ ആർപിഎം പാക്കോജ് ആക്കി മാറ്റുന്നതിനുള്ള എസ്ആർപിഎം പാക്കേജ് വൈൻപ്ലസ്സിന്റെ സ്വതന്ത്രം അല്ലാത്ത റെപ്പോസിറ്ററിയിൽ ലഭ്യമാണ്.

അവലംബം[തിരുത്തുക]

സ്രോതസ്സ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈൻ_ലിനക്സ്&oldid=3091594" എന്ന താളിൽനിന്ന് ശേഖരിച്ചത്