വൈഷ്ണവ ജന തൊ
പതിനഞ്ചാം നൂറ്റാണ്ടിൽ ഭക്ത കവി നരസിംഹ് മേത്ത എഴുതിയ ഗുജറാത്തി കീർത്തനമാണ് വൈഷ്ണവ ജൻ തൊ. ഗുജറാത്തിയിൽ 'പ്രഭാതിയു' എന്ന് വിളിക്കുന്ന ഇത്തരം ഭജനകൾ പ്രഭാതത്തിലാണ് സാധാരണയായി ആലപിക്കാറ്. മത വിശ്വാസങ്ങൾക്ക് അതീതമായ സാർവ്വജനികതയും 'എങ്ങനെ നല്ല മനുഷ്യനാകാം' എന്നതിൻ അടിസ്ഥാന പ്രമാണങ്ങളും നൽകുന്നതിനാലാകാം മഹാത്മാ ഗാന്ധിയ്ക്ക് ഏറ്റവും പ്രിയമുള്ള ഭജനയായിരുന്നു ഇത്.
ഗുജറാത്തി കീർത്തനം
[തിരുത്തുക]ദേവനാഗരി ലിപിയിൽ | മലയാള ലിപിയിൽ |
---|---|
|
|
മലയാള പരിഭാഷ
[തിരുത്തുക]ഈ മലയാള പരിഭാഷ പ്രധാനമായും ഖുഷ്‌വന്ത് സിംഗിന്റെ ആംഗലേയ പരിഭാഷയെ അവലംബിച്ചുള്ളതാണ്.
കീർത്തനം | മലയാള പരിഭാഷ |
---|---|
വൈഷ്ണവ ജന തൊ തെയ്‌നെ കഹിയെ | വൈഷ്ണവ ജനം എന്ന് ആരെ വിളിക്കണം |
ജെ പീട് പരായി ജാനേരേ | ആര് മറ്റൊരുവന്റെ വേദന അറിയുന്നു |
പര് ദുഖേ ഉപ്‌കാർ കരേ തോയെ | മറ്റൊരുവന്റെ ദുഃഖത്തിൽ സഹായിക്കുകിലും |
മന് അഭിമാന് ന ആനേ രേ | മനസ്സിൽ അഹങ്കാരം ഉണ്ടാവുന്നില്ല |
സകല് ലോക്‌മാ സഹുനേ ബന്ധേ | അവനവനെ താണവരിലൂം താഴെയായി ഗണിക്കുന്നു |
നിന്ദാ ന കരേ കേണീ രേ | ആരെയും നിന്ദിക്കുന്നില്ല |
ബാച്ച് കാച്ച് മന് നിശ്ചൽ രാഘേ | വാക്കിലും കായത്തിലും മനസ്സിലും അചഞ്ചലനായിരിക്കുന്ന |
ധന് ധന് ജനനീ തേനീ രേ | ഇങ്ങനെ ഒരാൾക്ക് ജന്മം നൽകിയ ജനനി ധന്യയാണ് |
സമദൃഷ്ടി നെ തൃഷ്ണ ത്യാഗി | സമദൃഷ്ടിയും തൃഷ്ണ ത്യജിച്ചവനും |
പരര്സ്ത്രീ ജേനേ മാത് രേ | പരസ്ത്രീകളെ മാതാവായി കരുതുന്നവനും |
ജിഹ്വാ തഘി അസത്യ ന ബോലേ | നാവ് നിലയ്ക്കുന്നതുവരെ അസത്യം പറയാത്തവനും |
പരര്ധന് നവ് ഝാലേ ഹാഥ് രേ | മറ്റൊരുവന്റെ ധനം ആഗ്രഹിക്കാത്തവനും |
മോഹ് മായാ വ്യാവേ നഹി ജേനേ | ഭൌതിക മോഹ മായയിൽ അകപ്പെടാത്തവനും |
ദൃഢ് വൈരാഗ്യ ജേന മന്മാ രേ | സര്‌വ്വ സംഗ പരിത്യാഗിയും ആയിരിക്കും |
രാംനാമ്ശൂം താളി രേ ലാഗി | എല്ലായ്‌പ്പൊഴും രാമനാമ ജപത്തിൽ രമിക്കുന്നു |
സകല് തീർത്ഥ് തേന തന്മ രേ | സകല തീർത്ഥങ്ങളും അദ്ദേഹത്തിൽത്തന്നെ ഉണ്ട് |
വൻലോഹീ നേ കപട് രഹിത് ഛേ | ലോഭ,കപട രഹിതനും |
കാമ് ക്രോധ് നിവാര്യാ രേ | കാമ ക്രോധങ്ങളെ നിവാരണം ചെയ്തവനുമായിരിക്കും |
ഭന് നര്സൈയോ തേനോ ദർശൻ കർത്താ | ദിവ്യദർശനത്തിന് നരസിംഹ് ആഗ്രഹിക്കുന്നു |
കുള് ഏകോതേര് താര്യാ രേ | എഴുപത്തിയൊന്ൻ തലമുറകൾക്ക് മുക്തി നൽകാനാകുന്നയാളുടെ |
വൈഷ്ണവ ജനം എന്ന് ആരെ വിവക്ഷിക്കുന്നുവോ അദ്ദേഹം മറ്റുള്ളവരുടെ വേദന അറിയുന്നയാളും മറ്റൊരുവന്റെ ദുഃഖത്തിൽ സഹായിക്കുന്നവനും അഹങ്കാരം ഇല്ലാത്തവനും സകലരെയും വന്ദിക്കുന്നവനും ആരെയും നിന്ദിക്കാത്തവനും ആയിരിക്കും. വാക്കിലും കായത്തിലും മനസ്സിലും അചഞ്ചലനായിരിക്കുന്ന ഇങ്ങനെയൊരാൾക്ക് ജന്മം നല്കിയ ജനനി ധന്യയാണ്. സമദൃഷ്ടിയും തൃഷ്ണ ത്യജിച്ചവനും പരസ്ത്രീകളെ മാതാവായി കരുതുന്നവനും അസത്യം പറയാൻ നാവ് ചലിയ്ക്കാത്തവനും മറ്റൊരുവന്റെ ധനം ആഗ്രഹിക്കാത്തവനും ഭൌതിക വസ്തുക്കളോടുളള മോഹമാകുന്ന മായയിൽ അകപ്പെടാത്തവനും സർവ്വ സംഗ പരിത്യാഗിയും ആയിരിക്കും. അദ്ദേഹം എപ്പോഴും രാമനാമ ജപത്തിൽ രമിക്കുന്നവനായിരിക്കും. സകല തീർത്ഥങ്ങളും അദ്ദേഹത്തിൽത്തന്നെ ഉണ്ട്. ലോഭ, കപട രഹിതനും കാമ ക്രോധ വികാരങ്ങളെ നിവാരണം ചെയ്തവനും ആയിരിക്കും. കുലത്തിലെ എഴുപത്തിയൊന്ൻ തലമുറകൾക്ക് മുക്തി പ്രദാനം ചെയ്യുന്ന അങ്ങനെയൊരാളുടെ ദിവ്യദർശനത്തിന് നരസിംഹ് ആഗ്രഹിക്കുന്നു.