വൈറൽ കൾച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ലബോറട്ടറി സാങ്കേതികതയാണ് വൈറൽ കൾച്ചർ. [1] അതിൽ വൈറസിന്റെ സാമ്പിളുകൾ വ്യത്യസ്ത സെൽ ലൈനുകളിൽ നിരീക്ഷിച്ച്, അത് രോഗബാധയ്ക്ക് കാരണമാകുമോയോന്ന് പരിശോധിക്കുന്നു. സൈറ്റോപതിക് ഇഫക്റ്റുകൾ എന്നറിയപ്പെടുന്ന മാറ്റങ്ങൾ കാണിക്കുന്നുവെങ്കിൽ, കൾച്ചർ പോസിറ്റീവ് ആണ്. [2]

പരമ്പരാഗത വൈറൽ കൾച്ചർ ഇപ്പോൾ ഷെൽ വിയൽ കൾച്ചർ വഴി നടത്തുന്നു. അതിൽ സാമ്പിൾ സെല്ലുകളുടെ ഒരൊറ്റ പാളിയിലേക്ക് കേന്ദ്രീകൃതമാക്കുകയും ആന്റിജൻ കണ്ടെത്തൽ രീതികളിലൂടെ വൈറൽ വളർച്ച അളക്കുകയും ചെയ്യുന്നു. സൈറ്റോമെഗലോവൈറസ് പോലുള്ള സാവധാനത്തിൽ വളരുന്ന വൈറസുകൾ കണ്ടെത്തുന്നതിനുള്ള സമയം ഇത് വളരെയധികം കുറയ്ക്കുന്നു. [3]

അഡെനോവൈറസ്, സൈറ്റോമെഗലോവൈറസ്, എന്ററോവൈറസ്, ഹെർപ്പസ് സിംപ്ലക്സ് വൈറസ്, ഇൻഫ്ലുവൻസ വൈറസ്, പാരൈൻ‌ഫ്ലുവൻസ വൈറസ്, റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, വരിക്കെല്ല സോസ്റ്റർ വൈറസ്, മീസിൽസ്, മം‌പ്സ് എന്നിവ വൈറൽ കൾച്ചർ വഴി തിരിച്ചറിയാൻ കഴിയും.


അവലംബം[തിരുത്തുക]

  1. Tennant, Paula; Fermin, Gustavo (2018). "Viruses as Targets for Biotechnology". Viruses. pp. 317–338. doi:10.1016/B978-0-12-811257-1.00013-9. ISBN 9780128112571.
  2. Curtis, Jeanette; Caroline Rea (25 May 2007). "Viral culture". WebMD. Retrieved 2009-09-09.
  3. Storch, Gregory A.; Bernard N. Fields; David Mahan Knipe; Peter M. Howley (2007). "Diagnostic virology". In David Mahan Knipe, Peter M. Howley (ed.). Fields' Virology. Vol. 1 (5th ed.). Lippincott Williams & Wilkins. p. 3177. ISBN 978-0-7817-6060-7.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറൽ_കൾച്ചർ&oldid=3589272" എന്ന താളിൽനിന്ന് ശേഖരിച്ചത്