Jump to content

വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം

Coordinates: 32°46′45″N 106°10′19″W / 32.77917°N 106.17194°W / 32.77917; -106.17194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
മണൽപ്പരപ്പിന്റെ ആകാശ കാഴ്ച
Map showing the location of വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം
Map showing the location of വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം
Location in the United States
Map showing the location of വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം
Map showing the location of വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം
Location in New Mexico
LocationOtero County and Doña Ana County, New Mexico, United States
Nearest cityAlamogordo, New Mexico[1]
Coordinates32°46′45″N 106°10′19″W / 32.77917°N 106.17194°W / 32.77917; -106.17194[1]
Area145,762 ഏക്കർ (227.753 ച മൈ; 589.88 കി.m2)[2]+[3]
EstablishedJanuary 18, 1933
(as a national monument)[2]
December 20, 2019
(as a national park)[3]
Visitors608,785[2] (in 2019)
Governing bodyNational Park Service
Websiteഔദ്യോഗിക വെബ്സൈറ്റ്

വൈറ്റ് സാൻഡ്സ് ദേശീയോദ്യാനം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത്, യു‌എസ് റൂട്ട് 70 ൽ അലാമോഗോർഡോ നഗരത്തിന് ഏകദേശം 15 മൈൽ (24 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായും ലാസ് ക്രൂസിന് 52 മൈൽ (84 കിലോമീറ്റർ) വടക്കുകിഴക്കായും പടിഞ്ഞാറൻ ഒറ്റെറോ കൗണ്ടിയിലും വടക്കുകിഴക്കൻ ഡോണ അന കൗണ്ടിയിലുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. തുലാറോസ തടത്തിന്റെ തെക്കൻ ഭാഗത്തെ 275 ചതുരശ്ര മൈൽ (710 ചതുരശ്ര കിലോമീറ്റർ) പ്രദേശത്ത് ജിപ്‌സം പരലുകൾ അടങ്ങിയ വെളുത്ത മണൽപ്പരപ്പുകൾ ഉൾക്കൊള്ളുന്ന ഈ ദേശീയോദ്യാനം ശരാശരി 4,000 അടി (1,219 മീറ്റർ) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും വലിയ ജിപ്‌സം പരലുകളടങ്ങിയ മണൽപ്പരപ്പാണിത്.[5]

1933 ജനുവരി 18 ന് മുൻ പ്രസിഡന്റ് ഹെർബർട്ട് ഹൂവർ വൈറ്റ് സാൻഡ്സ് ദേശീയ സ്മാരകമായി നാമനിർദ്ദേശം ചെയ്ത ഈ ഉദ്യാനം, 2019 ഡിസംബർ 20 ന് കോൺഗ്രസ് പാസാക്കിയ 2020 നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രകാരം ഒരു ദേശീയോദ്യാനമായി പുനർനാമനിർദ്ദേശം ചെയ്യപ്പെട്ടു. 145,762 ഏക്കർ (227.8 ചതുരശ്ര മൈൽ; അഥവാ 589.9 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം ഉൾക്കൊള്ളുന്ന ഈ ദേശീയോദ്യാനത്തിന്റെ ഏകദേശം 41 ശതമാനത്തോളം വരുന്ന 115 ചതുരശ്ര മൈൽ (300 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തെ മണൽക്കാടുകളെ സംരക്ഷിക്കുന്ന ഈ ദേശീയോദ്യാനത്തിന്റെ വടക്കുള്ള ബാക്കി 160 ചതുരശ്ര മൈൽ (410 ചതുരശ്ര കിലോമീറ്റർ) പ്രദേശം വൈറ്റ് സാൻഡ്സ് മിസൈൽ റേഞ്ച് എന്നറിയപ്പെടുന്ന സൈനിക പരീക്ഷണ മേഖലയുടെ പരിധിയിലാണ്. ഉപരിതലത്തിൽനിന്ന് ശരാശരി 30 അടി (9.1 മീറ്റർ) വരെ ആഴത്തിൽ വെള്ള മണൽതരികൾ ഇവിടെയടിഞ്ഞിട്ടുണ്ട്. ഏറ്റവും ഉയരം കൂടിയ മണൽക്കൂനകൾ 60 അടി (18 മീറ്റർ) ഉയരത്തിലാണ്. 7,000–10,000 വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ഈ മണൽപ്പരപ്പിൽ ഏകദേശം 4.5 ബില്യൺ ഷോർട്ട് ടൺ (4.1 ബില്യൺ മെട്രിക് ടൺ) ജിപ്‌സം മണൽ ഉൾക്കൊണ്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NPS directions എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NPS stats എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NDAA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "White Sands in United States of America". protectedplanet.net. IUCN. Archived from the original on 2019-12-22. Retrieved December 22, 2019.
  5. "Nature – White Sands National Park". nps.gov. National Park Service. January 14, 2017. Archived from the original on July 4, 2019. Retrieved March 29, 2019.