Jump to content

വൈറ്റ് റഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ് റഷ്യൻ
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ
തരം കോക്ക്ടെയ്ൽ
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം
വിളമ്പുന്നത് On the rocks; ഐസിനു മേൽ ഒഴിച്ച്
വിളമ്പുന്ന ഗ്ലാസിന്റെ തരം
Old Fashioned glass
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ*
ഉണ്ടാക്കുന്ന വിധം Pour coffee liqueur and vodka into an Old Fashioned glass filled with ice. Float fresh cream on top and stir slowly.
* വൈറ്റ് റഷ്യൻ recipe at International Bartenders Association

വോഡ്ക, കോഫീ ലിക്കർ, ക്രീം എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് വൈറ്റ് റഷ്യൻ. ഇതുണ്ടാക്കുന്നത് ഇപ്രകാരമാണ്. ഒരു മീഡിയം സൈസ് ഗ്ലാസ്സിൽ നാല് ഐസ് ക്യൂബ് ഇടുക. ഒരു പെഗ് മെഷർ വോഡ്ക ഒഴിക്കുക (ഗ്രേ ഗൂസ് വോഡ്ക ഇതിനു അത്യുത്തമം), പകുതി പെഗ് മെഷർ കോഫീ ലിക്കർ ഒഴിക്കുക (കലൂഹ അല്ലെങ്കിൽ ടിയ മറിയ) ഒരു സ്റ്റിറർ ഉപയോഗിച്ച് മൃദുവായി ഇളക്കുക. ഇനി ഇതിനു മുകളിൽ ക്രീം ഒഴിക്കുക. ഇത് സ്റ്റിർ ചെയ്യാതെ സർവ് ചെയ്യുക. ഉപയോക്താവ് ആവശ്യാനുസരണം സ്റ്റിർ ചെയ്ത് ഉപയോഗിക്കുകയാണ് പതിവ്. ഈ ഡ്രിങ്കിന് റഷ്യയുമായി യാതൊരു ബന്ധവുമില്ല ഒരുപക്ഷെ വോഡ്ക ഉപയോഗിക്കുന്നത് കൊണ്ടാവും ഇതിനു ഈ പേര് വന്നത്. ആദ്യ കാലങ്ങളിൽ ഇത് ബ്ലാക്ക് റഷ്യൻ എന്ന പേരിലാണവതരിച്ചത്. അന്ന് അത് വെറും വോഡ്കയും, കോഫീ ലിക്കറിന്റെയും മിക്സായിരുന്നു. ക്രീം ചേർത്ത വകഭേദമുണ്ടായപ്പോഴാണ് പേര് വൈറ്റ് റഷ്യൻ എന്നാക്കിയത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൈറ്റ്_റഷ്യൻ&oldid=3960496" എന്ന താളിൽനിന്ന് ശേഖരിച്ചത്