വൈറ്റ് നൈറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ് നൈറ്റ്സ്
White Nights01.jpg
മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാളം പരിഭാഷയുടെ പുറംചട്ട
കർത്താവ്ഫിയോദർ ദസ്തയേവ്‌സ്കി
യഥാർത്ഥ പേര്Белые ночи
വെളുത്ത രാത്രികൾ
പരിഭാഷകെ. ഗോപാലകൃഷ്ണൻ
രാജ്യം റഷ്യ
ഭാഷറഷ്യൻ
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1848
മാധ്യമംPrint (Serial)

ഫിയോദർ ദസ്തയേവ്‌സ്കി രചിച്ച ഒരു ചെറുകഥയാണ് വൈറ്റ് നൈറ്റ്സ് അഥവ വെളുത്ത രാത്രികൾ (Белые ночи). 1848-ൽ പ്രസിദ്ധീകരിച്ച ഈ ചെറുകഥ അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ ഒന്നാണ്. കെ. ഗോപാലകൃഷ്ണന്റെ റഷ്യൻ ഭാഷയിൽനിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ വെളുത്ത രാത്രികൾ എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഈ ചെറുകഥയ്ക്ക് നിരനധി ഭാഷകളിലായി ധാരാളം ചലച്ചിത്ര ആഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്.

വിഖ്യാത ഫ്രെഞ്ച് ചലച്ചിത്ര സംവിധായകൻ റോബർട്ട് ബ്രസ്സൻ സംവിധാനം ചെയ്ത് ഫോർ നൈറ്റ്സ് ഓഫ് എ ഡ്രീമർ (1971) എന്ന ചിത്രം ഈ ചെറുകഥയെ അധികരിച്ച് എടുത്തതാണ്. ജനനാദൻ സംവിധാനം നിർവഹിച്ച ദേശീയ പുരസ്ക്കാരത്തിന് അർഹമായ ഇയർക്കായ് എന്ന തമിഴ് ചിത്രവും ഈ കഥയെ അടിസ്ഥാനപ്പെടുത്തിയ ചലച്ചിത്രമാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ സാവരിയ, ശിവം നായർ സംവിധാനം ചെയ്ത 2006ലെ ചലച്ചിത്രം ആഹിസ്ത ആഹിസ്ത, മൻമോഹൻ ദേശായി സംവിധാനം ചെയ്ത് 1960-ലെ ചാലിയ എന്നീ ഹിന്ദി ചിത്രങ്ങളും വൈറ്റ് നൈറ്റ്സിന്റെ ചലച്ചിത്രാവിഷ്ക്കാരങ്ങളാണ്. ജെയിംസ് ഗ്രേ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രം ടു ലവേർസ് വൈറ്റ് നൈറ്റ്സിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച ചിത്രമാണ്.[2]

ചലച്ചിത്രാവിഷ്ക്കാരങ്ങൾ[തിരുത്തുക]

  • വൈറ്റ് നൈറ്റ്സ് (1959)- ഇവാൻ പിർയേവ് സംവിധാനം ചെയ്ത് റഷ്യൻ ചലച്ചിത്രം
  • Le notti bianche, (1957) - ഇറ്റാലിയൻ ചലച്ചിത്രം, സംവിധാനം ലുചിനോ വിസ്കോന്റി
  • ചാലിയ (1960) - മൻമോഹൻ ദേശായി സംവിധാനം ചെയ്ത് ഹിന്ദി ചലച്ചിത്രം
  • ഫോർ നൈറ്റ് ഓഫ് എ ഡ്രീമർ (1971) - റോബർട്ട് ബ്രസ്സൻ സംവിധാനം ചെയ്ത് ഫ്രഞ്ച് ചലച്ചിത്രം
  • വൈറ്റ് നൈറ്റ്സ് (2002) - ഇറാനിയൻ ചലച്ചിത്രം
  • ഇയർക്കായ് (2003) - ജനനാദൻ സംവിധാനം ചെയ്ത് തമിഴ് ചലച്ചിത്രം.
  • ആഹിസ്ത ആഹിസ്ത (2006) - ശിവം നായർ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം
  • സാവരിയ (2007) - സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം
  • ടു ലവേർസ് (2009) - ജെയിംസ് ഗ്രേ സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-11-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-02.
  2. "Crime auteur James Gray shifts gears with new romantic drama". മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-02.

പുറമേനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറ്റ്_നൈറ്റ്സ്&oldid=3645776" എന്ന താളിൽനിന്ന് ശേഖരിച്ചത്