വൈറ്റില മൊബിലിറ്റി ഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റില മൊബിലിറ്റി ഹബ് രാത്രി ദൃശ്യം
വൈറ്റില മൊബിലിറ്റി ഹബ് പകൽ ദൃശ്യം

എറണാകുളത്തു നിന്നുള്ള ഗതാഗത സൗകര്യം സുഗമമാക്കുവാൻ ഉദ്ദേശിച്ച് തുടങ്ങിയിട്ടുള്ള കേരളസർക്കാരിന്റെ പദ്ധതിയാണ് വൈറ്റില മൊബിലിറ്റി ഹബ്. കേരളത്തിലെ ഏറ്റവും വലിയ കവലയായ വൈറ്റിലയിൽ 75 ഏക്കർ പ്രദേശത്താണ് പദ്ധതിപുരോഗമിക്കുന്നത്. കൃഷിവകുപ്പിന്റെ തെങ്ങു ഗവേഷണ കേന്ദ്രം വക സ്ഥലം ഏറ്റെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടത്.

വിവിധ ഘട്ടങ്ങൾ[തിരുത്തുക]

ഒന്നാം ഘട്ടം[തിരുത്തുക]

വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞു. ആറേക്കർ സ്ഥലത്ത് 15.8 കോടി രൂപ ചെലവിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. 2011 ഫെബ്രുവരി 26 ന് അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു. പ്രാഥമിക ബസ് ടർമിനലിന്റെ ഒരുഭാഗം, വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ഫുഡ് കോർട്ട്, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായിട്ടുള്ളത്.[1]

മറ്റു ഘട്ടങ്ങൾ[തിരുത്തുക]

400 കോടി രൂപ ചെലവുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിന് 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രാഥമിക ബസ് ടർമിനൽ പൂർത്തിയാകും.

ലക്ഷ്യങ്ങൾ[തിരുത്തുക]

  • ഇന്ധന ലാഭം
  • എയർപ്പോർട്ട് ഷട്ടിൽ സർവീസ്
  • റെയിൽവെ സ്റ്റേഷൻ ഷട്ടിൽ സർവീസ്
  • ഗതാഗതക്കുരുക്ക് കുറയ്ക്കുക
  • യാത്ര, താമസം, വിശ്രമം, ഭക്ഷണം ഒരു കുടക്കീഴിൽ

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/806988/2011-02-25/kerala[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വൈറ്റില_മൊബിലിറ്റി_ഹബ്&oldid=3645772" എന്ന താളിൽനിന്ന് ശേഖരിച്ചത്