വൈരമണി ഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോൾ വിസ്മൃതിയിലായ ഗ്രാമമാണ് വൈരമണി ഗ്രാമം.

2019 ജൂലൈ മാസം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞുകിടന്ന വൈരമണി ഗ്രാമം വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. അരനൂറ്റാണ്ട് മുൻപ് [1970-ൽ] ഇടുക്കി ഡാം നിർമ്മാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ അവേശഷിപ്പുകളാണ് ഇങ്ങനെ ഉയർന്ന് വന്നിരിക്കുന്നത്. നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷപ്പെട്ടത്. [1]

അരനൂറ്റാണ്ട് മുൻപ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. 1974 ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. ഇതിന് മുൻപ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സർക്കാർ മാറ്റിപ്പാർപ്പിച്ചിരുന്നു. [2]

ഡാം വരുന്നതിന് മുൻപ് വൈരമണി വഴി കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു. മൊട്ടക്കുന്നുകൾക്കിടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോൾ കാണാം.

എത്തിച്ചേരാൻ[തിരുത്തുക]

വൈരമണിയിലെത്താൻ കുളമാവിൽ നിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം. ഇവിടെ ബോട്ടിംഗ് ഇല്ലാത്തതിനാൽ ചെറുതോണിയിലെ വിനോദസഞ്ചാര ബോട്ട് കുളമാവിലേക്ക് കൂടി നീട്ടിയാൽ മാത്രമേ സഞ്ചാരികൾക്ക് ഈ അപൂർവ ദൃശ്യം കാണാനാകൂ.

അവലംബം[തിരുത്തുക]

  1. ഏഷ്യാനെറ്റ് [1] ശേഖരിച്ചത് 2019 ജൂലൈ 18
  2. വെബ് ദുനിയ [2] ശേഖരിച്ചത് 2019 ജൂലൈ 18
"https://ml.wikipedia.org/w/index.php?title=വൈരമണി_ഗ്രാമം&oldid=3777849" എന്ന താളിൽനിന്ന് ശേഖരിച്ചത്