Jump to content

വൈബ്രേറ്റർ (സെക്സ് ഉപകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈബ്രേറ്റർ (Vibrator) എന്നാൽ വൈബ്രേറ്റ് ചെയ്യാൻ കഴിവുള്ള ഒരു ഉപകരണമാണ്. സ്ത്രീകൾക്ക് ആനന്ദകരമായ രതിമൂർച്ഛ അനുഭവപ്പെടാൻ ഏറെ സഹായകരമായ ഒരു ഉപകരണമാണിത്. എന്നിരുന്നാലും പുരുഷന്മാർക്ക് വേണ്ടിയുള്ള വൈബ്രേറ്ററുകളും ഇന്ന് ലഭ്യമാണ്. ഇതൊരു ചികിത്സാ ഉപകരണം കൂടിയാണ്. ഹിസ്റ്റീരിയ പോലെയുള്ള രോഗാവസ്ഥയുടെ ചികിത്സയിൽ ആരോഗ്യ പ്രവർത്തകർ ഇവ ഉപയോഗപ്പെടുത്തി വരുന്നു.[1]

ലൈംഗിക ഉത്തേജനത്തിന് ബുദ്ധിമുട്ടു അനുഭവപ്പെടുന്നവരും, രതിമൂർച്ഛ അനുഭവപ്പെടാൻ ബുദ്ധിമുട്ടുന്നവരും, കൂടുതൽ മെച്ചപ്പെട്ട ലൈംഗിക ആസ്വാദനം ആഗ്രഹിക്കുന്ന ദമ്പതികൾ അഥവാ പങ്കാളികളും ഇവ ഉപയോഗിക്കാറുണ്ട്. ബാഹ്യകേളി അഥവാ ഫോർപ്ലേയുടെ ഭാഗമായി പങ്കാളിയുടെ സഹായത്തോടെയോ അല്ലെങ്കിൽ സ്വയമേവയോ സ്ത്രീകൾക്ക് ഇവ ഉപയോഗിക്കാം. സ്ത്രീകൾ സ്വയംഭോഗത്തിലും ഇവ ഉപയോഗപ്പെടുത്താറുണ്ട്. പലപ്പോഴും രതിമൂർച്ഛ അനുഭവപ്പെടാൻ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് ഡോക്ടർമാരും സെക്സ് തെറാപിസ്റ്റുകളും ഈ ഉപകരണം ശുപാർശ ചെയ്തു കാണുന്നു. ഇത് പങ്കാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സന്തോഷകരവും സംതൃപ്തികരവുമായ ലൈംഗിക സുഖാവസ്ഥ കൈവരിക്കാൻ സഹായിക്കുന്നു. കൃസരിയിൽ നേരിട്ട് മൃദുവായ മസാജ് കൊടുക്കുന്നത് വഴിയാണ് സ്ത്രീകളിൽ രതിമൂർച്ഛ എളുപ്പം സാധ്യമാകുന്നത്. അതിനാൽ സ്ത്രീപുരുഷന്മാരിലെ 'ഒർഗാസം ഗ്യാപ്' പരിഹരിക്കാൻ ഇവ ഏറെ അനുയോജ്യമാണ് എന്ന് കരുതപ്പെടുന്നു. ഇത് കേവലം ലൈംഗിക കളിപ്പാട്ടമായി കാണാൻ സാധിക്കില്ല, മെഡിക്കൽ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനാലാണിത്. വിദേശ രാജ്യങ്ങളിൽ ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും മറ്റും വളരെ സാർവത്രികമായി ലഭ്യമാകുന്ന ഇവ ഇന്ത്യയിൽ ഓൺലൈൻ മാർഗത്തിലും മറ്റും ലഭ്യമാണ്. ഇവ പല തരത്തിലുണ്ട്. ഉപയോഗിക്കുന്ന രീതിയും ഏറെ ലളിതമാണ്.[2][3][4]

അവലംബം

[തിരുത്തുക]
  1. "Medical Vibrators for Treatment of Female Hysteria". https://embryo.asu.edu. {{cite web}}: External link in |website= (help)
  2. "The orgasm gap and why women climax less than men". https://theconversation.com. {{cite web}}: External link in |website= (help)
  3. "Orgasm Gap - Why Does It Exist And What Can Women Do About It?". https://www.womenshealthmag.com. {{cite web}}: External link in |website= (help)
  4. "How to Masturbate for Women". https://www.healthline.com. {{cite web}}: External link in |website= (help)