വൈതരണ നദി
ദൃശ്യരൂപം
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ്. ഇത് നാസിക് ജില്ലയിലെ ട്രിംബക്-അൻജനേരി മലനിരകളിൽ നിന്നും ഉദ്ഭവിച്ച്[1] പടിഞ്ഞാറോട്ട് ഒഴുകി മാഹിം പട്ടണത്തിനു ഏകദേശം ഇരുപത് കിലോമീറ്റർ തെക്കായി അറബിക്കടലിൽ ചേരുന്നു. 172 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ പ്രതിവർഷം ശരാശരി 4350 ക്യു.മീറ്റർ ജലം ഒഴുകുന്നു. സൂര്യ എന്നൊരു പോഷകനദി കൂടി ഈ നദിക്ക് ഉണ്ട്.