വൈട്രേ ഹ്വാലെർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ytre Hvaler National Park
പ്രമാണം:Ytre Hvaler National Park logo.svg
LocationHvaler, Norway
Nearest cityFredrikstad
Coordinates59°N 11°E / 59°N 11°E / 59; 11Coordinates: 59°N 11°E / 59°N 11°E / 59; 11
Area354 കി.m2 (3.81×109 sq ft), of which
14 കി.m2 (150,000,000 sq ft) is land
340 കി.m2 (3.7×109 sq ft) is water
Established26 June 2009
Governing bodyNorwegian Directorate for Nature Management

വൈട്രേ ഹ്വാലെർ ദേശീയോദ്യാനം, നോർവ്വേയിലെ ഹ്വാലെർ, ഫ്രെഡ്രിൿസ്റ്റാഡ്, ഓസ്റ്റ്ഫോൾഡ് മുനിസിപ്പാലിറ്റികളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2009 ജൂൺ 26 ന് സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, നോർവ്വെയിലെ ദേശീയ മറൈൻ പാർക്ക് ആണ്.[1] വൈട്രേ ഹ്വാലെർ ഭൂരിഭാഗവും മറൈൻ പാർക്കാണ്. ഇത് ഓസ്ലോഫ്‍ജോർഡിൻറെ കിഴക്കൻ തീരങ്ങളുടെ പുറമേയുള്ള ഭാഗങ്ങളും ഉൾക്കൊള്ളുന്നു. തെക്ക്, ദേശീയോദ്യാനത്തിൻറെ അതിർത്തികൾ, നോർവേ-സ്വീഡൻ അതിർത്തിയിലുള്ള കോസ്റ്റർഹാവെറ്റ് ദേശീയോദ്യാനത്തിന് തൊട്ടടുത്താണ്.

വൈട്രേ ഹ്വാലെർ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 354 ചതുരശ്രകിലോമീറ്ററാണ് (137 ചതുരശ്ര മൈൽ), ഇതിൽ 340 കിമീ2 (130 ച മൈൽ) കടലും 14 കിമീ2 (5 ച മൈൽ) കരഭൂമിയുമാണ്.[2]

ഈ പ്രദേശത്തുള്ള അധിവാസകേന്ദ്രങ്ങൾക്ക് വെങ്കലയുഗം വരെ പഴക്കമുള്ളതായിരിക്കാമെന്നു കരുതപ്പെടുന്നു.തീരദേശ സംസ്ക്കാരമാണ് നൂറ്റാണ്ടുകളോളം ദേശീയോദ്യാനമേഖല പിന്തുടർന്നു വന്നിരുന്നത്. ഇതിനാൽ മത്സ്യബന്ധനത്തിനുള്ള ബോട്ട് ഹൌസുകൾ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നു. അക്കെറോയ മേഖല 1682 നും 1807 നും ഇടയ്ക്ക് അധിവാസമേഖലയായി മാറിയിരുന്നു.

ഈ ദേശീയോദ്യാനമേഖലയിൽ 50 ലധികം കപ്പലപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 1717-ലെ ക്രിസ്മസ് പ്രളയകാലത്ത് നഷ്ടപ്പെട്ട ഡാനിഷ് യുദ്ധക്കപ്പലായ HDMS Lossen ആണ് ഏറ്റവും പ്രധാനപ്പെട്ടത്.[3]

ദേശീയോദ്യാനത്തിനുള്ളിൽ രണ്ട് വിളക്കുമാടങ്ങൾ ഉണ്ട്; ടോർബ്‍ജോർൻസ്ക്ജെർ, ഹോംലുങ്കൻ എന്നിവയാണിവ. നോർവീജിയൻ തീരദേശ ഭരണത്തിൻകീഴിലാണിതു പ്രവർത്തിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Leif Ryvarden. "Ytre Hvaler nasjonalpark". Store norske leksikon. ശേഖരിച്ചത് December 1, 2016.
  2. "FOR 2009-06-26 nr 883: Forskrift om vern av Ytre Hvaler nasjonalpark, Hvaler og Fredrikstad kommuner, Østfold" (ഭാഷ: Norwegian). Lovdata. 2009. ശേഖരിച്ചത് 22 August 2011.CS1 maint: unrecognized language (link)
  3. "Claiming the Past: History, Memory, and Innovation Following the Christmas Flood of 1717". Environmental History. ശേഖരിച്ചത് December 1, 2016.
  4. Geir Thorsnæs. "Tisler". Store norske leksikon. ശേഖരിച്ചത് December 1, 2016.
  5. Geir Thorsnæs. "Herføl". Store norske leksikon. ശേഖരിച്ചത് December 1, 2016.
  6. Geir Thorsnæs. "Akerøya". Store norske leksikon. ശേഖരിച്ചത് December 1, 2016.