വൈക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈക്കോ
ജനനം
വൈ. ഗോപാൽസാമി

(1944-05-22) 22 മേയ് 1944 (പ്രായം 76 വയസ്സ്)
കലിംഗപ്പട്ടി, ശങ്കരൻകോവിൽ, ഇന്ത്യ
ദേശീയതഭാരതീയൻ
തൊഴിൽരാഷ്ട്രീയ നേതാവ്
രാഷ്ട്രീയ പാർട്ടിമരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം
ജീവിത പങ്കാളി(കൾ)രേണുകാ ദേവി
വെബ്സൈറ്റ്vaiko.in

വൈക്കോ എന്ന വൈ. ഗോപാൽസാമി (ജനനം: 1944 മേയ് 22) തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവും മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമാണു്. ശ്രീലങ്കയിലെ തമിഴ് പുലികളുടെയും ശ്രീലങ്കൻ തമിഴരുടെയും അഭിഭാഷകനായും[2] മുല്ലപ്പെരിയാർ പ്രശ്നത്തിൽ അണക്കെട്ട് പുതുക്കിപ്പണിയണം എന്ന കേരളത്തിന്റെ ആവശ്യം എതിർത്തതിനും ഇദ്ദേഹം പ്രസിദ്ധനാണു്.[3]

ആദ്യകാലവും വിദ്യാഭ്യാസവും[തിരുത്തുക]

1944 മേയ് 22൹ മദ്രാസ് സംസ്ഥാനത്തിലെ (ഇപ്പൊഴത്തെ തമിഴ്നാട്) ശങ്കരൻകോവിലിനടുത്തുള്ള കലിംഗപ്പട്ടി ഗ്രാമത്തിൽ ഗോപാൽസാമി എന്ന പേരോടെ വൈക്കോ ജനിച്ചു. പാളയംകോട്ട സെന്റ് സേവ്യർസ് കോളേജിൽനിന്നു് സാമ്പത്തികശാസ്ത്രത്തിൽ ബി.ഏ. ബിരുദവും മദ്രാസ് പ്രസിഡൻസി കോളേജിൽ എം. ഏ. ബിരുദവും വൈക്കോ നേടി. പിന്നീട് മദ്രാസ് ലാ കോളേജിൽനിന്നു് എൽ.എൽ.ബി. ബിരുദവും കൈവരിച്ചു.[അവലംബം ആവശ്യമാണ്]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1964-ൽ തമിഴ്നാട് ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി ചെന്നൈ ഗോഖലെ ഹാളിൽ സി.എൻ. അണ്ണാദുരൈയുടെ സാന്നിദ്ധ്യത്തിൽ വച്ചു് നടന്ന ഒരു പൊതുയോഗത്തിലാണു് ആദ്യമായി വൈക്കോ പ്രസംഗിച്ചതു്[4]. പിന്നീട് 1976 ജനുവരി 30൹അടിയന്തരാവസ്ഥയുടെ ഭാഗമായി തമിഴ് നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകം സർക്കാർ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പിരിച്ചുവിട്ടതിനെത്തുടർന്ന് ഫെബ്രുവരി 1൹ വൈക്കോയെ മിസ നിയമത്തിന്റെ കീഴിൽ തടവുചെയ്യപ്പെട്ടു.[4]

അവലംബം[തിരുത്തുക]

  1. [1]
  2. റീഡിഫ്/ഇന്ത്യ എബ്രോഡ് (27 നവംബർ 2006). "'ശ്രീലങ്കൻ തമിൾസ് വാണ്ട് എ സെപ്പറെറ്റ് നേഷൻ'" (ബ്ലോഗ്). ഇലങ്കൈ തമിഴ് സംഘം - അസ്സോസിയേഷൻ ഓഫ് തമിൾസ് ഓഫ് ശ്രീലങ്ക ഇൻ ദി യു. എസ്. ഏ. (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 13 ഏപ്രിൽ 2015.
  3. "മുല്ലപ്പെരിയാർ: കേരളത്തിനെതിരെ വിമർശനവുമായി വൈക്കോ" (വാർത്താ ഏജൻസി). ഇന്ത്യവിഷൻടിവി.കോം. 16 ജൂൺ 2012. ശേഖരിച്ചത് 13 ഏപ്രിൽ 2015.
  4. 4.0 4.1 "വൈക്കോ 50" (ബ്ലോഗ്). മരുമലർച്ചി തി. മു. ക. ഇണൈയദള നൺപർകൾ (ഭാഷ: തമിഴ്). 7 സെപ്റ്റംബർ 2013. ശേഖരിച്ചത് 10 ഏപ്രിൽ 2015.

\


"https://ml.wikipedia.org/w/index.php?title=വൈക്കോ&oldid=3104682" എന്ന താളിൽനിന്ന് ശേഖരിച്ചത്