വൈക്കം മാളവിക(നാടക സമിതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാന നാടക സമിതികളിലൊന്നാണ് വൈക്കം മാളവിക. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പൊൻകുന്നം വർക്കി തുടങ്ങിയ പ്രധാന മലയാള സാഹിത്യകാരന്മാരുടെ കൃതികൾ അരങ്ങിലെത്തിച്ചു. പ്രമുഖ നാടകസമിതിയായ കാളിദാസ കലാകേന്ദ്രത്തിൽ നിന്നു പുറത്തുവന്ന ടി.കെ. ജോൺ 1965–ലാണ് വൈക്കം മാളവിക എന്ന നാടകസമിതിക്കു തുടക്കം കുറിച്ചത്. സാഹിത്യകാരനും നാടകകൃത്തുമായ വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ വെളിച്ചമേ നയിച്ചാലും എന്ന നാടകമാണ് വൈക്കം മാളവിക ആദ്യം രംഗത്ത് അവതരിപ്പിച്ചത്. പിന്നീട് ടി.കെ. ജോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കെ.ടി. മുഹമ്മദ് രചിച്ച മുത്തുച്ചിപ്പി എന്ന നാടകം അവതരിപ്പിച്ചു. മുത്തുച്ചിപ്പി ഹരിഹരൻ രാജഹംസം എന്ന പേരിൽ സിനിമയാക്കി. ടി.കെ. ജോൺ നാടകത്തിൽ ചെയ്ത നായക കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത് പ്രേംനസീറായിരുന്നു. സ്വപ്നം വിതച്ചവർ, സിന്ധു ശാന്തമായൊഴുകുന്നു, അതിഥി എന്നീ മൂന്നു നാടകങ്ങൾവൈക്കം മാളവികയ്ക്കു വേണ്ടി ലോഹിതദാസ് രചിച്ചു. ഈ മൂന്നു നാടകങ്ങളുംസംവിധാനം ചെയ്തത് ടി.കെ. ജോൺ തന്നെയായിരുന്നു. ഫ്രാൻസിസ് ടി. മാവേലിക്കര എഴുതിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന നാടകത്തിന് മുപ്പതോളംഅവാർഡുകൾ ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "അരങ്ങുമറന്ന നായകൻ,...ജോൺ മാളവിക ഇവിടെയുണ്ട്". മനോരമ. 17 November 2015. Archived from the original on 2021-02-10. Retrieved 10 February 2021.{{cite web}}: CS1 maint: bot: original URL status unknown (link)