വൈകാതോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈകാതോ നദി
Waikato river 750px.jpg
Physical characteristics
River mouthവൈകാതോ തുറമുഖം
0.0 മീറ്റർ (0 അടി)
നീളം425 കിലോമീറ്റർ (264 mi)

ന്യൂസിലൻഡിലെ ഉത്തരദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട നദിയാണ് വൈകാതോ നദി. 425 കിലോമീറ്റർ നീളമുള്ള വൈകാതോ, രാജ്യത്തെ ഏറ്റവും നീളമേറിയ നദിയാണ്. ഉത്തരദ്വീപിലെ റൗഫ് പർവതനിരകളിൽ നിന്നും ആരംഭിക്കുന്ന വൈകാതോ നദി ന്യൂസിലൻഡിലെ ഏറ്റവും വലിയ തടാകമായ തൗപോ തടാകം മുറിച്ചുകടന്ന് വൈകാതോ സമതലത്തിലൂടെ പടിഞ്ഞാറേക്കൊഴുകി ഓക്‌ലൻഡിനടുത്തുള്ള വൈകാതോ തുറമുഖത്തുവെച്ച് ടാസ്മാൻ കടലിൽ പതിക്കുന്നു[2]. ഉത്തരദ്വീപിലെ കാർഷികാവശ്യങ്ങൾക്കും വൈദ്യുതോത്പാദനത്തിനുമൗള്ള ജലസ്ത്രോതസാണിത്. ഹാമിൽടൺ ഉൾപ്പെടെ നിരവധി നഗരങ്ങൾ വൈകാതൊ നദിയുടെ തീരത്തായി നിലകൊള്ളുന്നു.

അവലംബം[തിരുത്തുക]

  1. "Environment". Environment Waikato. ശേഖരിച്ചത് 2010-05-28.
  2. Miles, Sue (1984). The River: The Story of the Waikato. Photographs by Geoff Moon. Heinemann. p. 1. ISBN 0-86863-418-2.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈകാതോ_നദി&oldid=3374939" എന്ന താളിൽനിന്ന് ശേഖരിച്ചത്