വേളി, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വേളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേളി (വിവക്ഷകൾ) എന്ന താൾ കാണുക. വേളി (വിവക്ഷകൾ)
വേളി
ടൗൺ
ആക്കുളം ടൂറിസ ഗ്രാമത്തിലെ ഒരു ശംഖു ശിൽപ്പം
ആക്കുളം ടൂറിസ ഗ്രാമത്തിലെ ഒരു ശംഖു ശിൽപ്പം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
Time zoneUTC+5:30 (IST)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി. വേളി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. വേളി-ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായിക വിനോദങ്ങൾ, ഒരു ഉല്ലാസ പാർക്ക്, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, കടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലം, മനോഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 6 മണിവരെ ആണ്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

ചിത്രശാല[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേളി,_തിരുവനന്തപുരം&oldid=2663519" എന്ന താളിൽനിന്ന് ശേഖരിച്ചത്