വേര പാവ്ലോവ്ന ലെബെദേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേര ലെബെദേവ
മുഴുവൻ പേര്വേര ലെബെദേവ
ജനനംVera Pavlovna Lebedeva
(1881-08-18)18 ഓഗസ്റ്റ് 1881
Nizhny Novgorod, Russia
മരണം1968 (വയസ്സ് 86–87)
Main interestsinfant mortality

തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനും രാജ്യത്ത് ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുള്ള വിജയകരമായ ശ്രമങ്ങൾക്കും പേരുകേട്ട ഒരു സോവിയറ്റ് വൈദ്യനായിരുന്നു വേര പാവ്ലോവ്ന ലെബെദേവ (റഷ്യൻ: Вера Павловна Лебедева; സെപ്റ്റംബർ 18, 1881 - 1968) .

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1881-ൽ നിസ്നി നോവ്ഗൊറോഡിലാണ് ലെബെദേവ ജനിച്ചത്. ഒരു പാചകക്കാരനായിരുന്ന അവരുടെ പിതാവ് 1892-ൽ മരിച്ചതോടെ കുടുംബം ജീവകാരുണ്യത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ഇതൊക്കെയാണെങ്കിലും, ലെബെദേവ ജിംനേഷ്യത്തിൽ നിന്ന് സ്വർണ്ണ മെഡലോടെ ബിരുദം നേടുകയും തുടർന്ന് ഒരു ഗ്രാമപ്രദേശത്ത് സ്കൂൾ ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 1901-ഓടെ, സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിമൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ സാമ്പത്തികമായി അവൾ സ്ഥിരത കൈവരിച്ചു, എന്നാൽ അവളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെത്തുടർന്ന് രണ്ടുതവണ പുറത്താക്കപ്പെട്ടു. 1907-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ ബോൾഷെവിക് വിഭാഗത്തിൽ ചേർന്ന ലെബെദേവ 1905-1907 ലെ റഷ്യൻ വിപ്ലവത്തിൽ പങ്കാളിയായിരുന്നു. അവൾ ബോൾഷെവിക്ക്, പാവൽ ലെബെദേവ്-പോളിയാൻസ്കിക്കൊപ്പം ഫിൻലൻഡിലേക്ക് ഒളിച്ചോടി, തുടർന്ന് ജനീവയിലേക്ക് പലായനം ചെയ്തു, എന്നാൽ 1910-ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടി.[1]

References[തിരുത്തുക]

  1. Ogilvie, Marilyn; Harvey, Joy (2000). The biographical dictionary of women in science. New York [u.a.]: Routledge. ISBN 0415920388.
"https://ml.wikipedia.org/w/index.php?title=വേര_പാവ്ലോവ്ന_ലെബെദേവ&oldid=3862573" എന്ന താളിൽനിന്ന് ശേഖരിച്ചത്