വേരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേരുകൾ
Verukal.jpg
Author മലയാറ്റൂർ രാമകൃഷ്ണൻ
Country ഇന്ത്യ
Language മലയാളം
Genre നോവൽ
Publisher ഡി.സി. ബുക്സ്
Publication date
1966
Pages 132
ISBN 81-7130-858-9

1967-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവലാണ് വേരുകൾ. മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായി വേരുകൾ പരക്കെ വിലയിരുത്തപ്പെടുന്നു. 1967-ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് ഈ കൃതി അർഹമായി.

കഥാതന്തു[തിരുത്തുക]

കേരളത്തിലുള്ള ഒരു തമിഴ് അയ്യർ കുടുംബത്തിന്റെ കഥയാണ് വേരുകൾ പറയുന്നത്. രഘുവാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. നഗരത്തിൽ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വലിയ സൗധം പണിതുയർത്താൻ പണം ശേഖരിക്കുന്നതിനു വേണ്ടി തന്റെ വസ്തുക്കൾ വിൽക്കാൻ രഘു നാട്ടിലേക്ക് പോകുന്നു. തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പൂർണ്ണമനസ്സോടെയല്ലെങ്കിലും രഘു വസ്തുക്കൾ വിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ നാട്ടിൽ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാളുടെ മനസ്സിലേക്ക് പഴയകാല ഓർമ്മകൾ കടന്നുവരുന്നു. ഒടുവിൽ മനുഷ്യർക്കും മരങ്ങൾക്കും വേരുകൾ മണ്ണിലാണ് എന്ന സത്യം മനസ്സിലാക്കിയ അയാൾ ഒന്നിനും വേണ്ടി തന്റെ വസ്തുക്കൾ വിൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരിച്ചുപോകുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

  • രഘു
  • അമ്മുലു – രഘുവിന്റെ മൂത്ത സഹോദരി
  • ലക്ഷ്മി – രഘുവിന്റെ സഹോദരി
  • മണിയൻ അത്തിമ്പാർ – അമ്മുലുവിന്റെ ഭർത്താവ്
  • യജ്ഞേശ്വരയ്യർ (അമ്മാഞ്ചി) – ലക്ഷ്മിയുടെ ഭർത്താവ്
  • വിശ്വനാഥൻ – രഘുവിന്റെ അച്ഛൻ
  • രഘുവിന്റെ അമ്മ
  • ആദിനാരായണസ്വാമി (പാട്ട) – രഘുവിന്റെ മുത്തച്ഛൻ
  • ഗീത – രഘുവിന്റെ ഭാര്യ
  • അജയൻ, സുമ – രഘുവിന്റെ മക്കൾ
"https://ml.wikipedia.org/w/index.php?title=വേരുകൾ&oldid=2298290" എന്ന താളിൽനിന്നു ശേഖരിച്ചത്