വേപ്പെണ്ണ എമൽഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിളകളെ ആക്രമിയ്ക്കുന്ന കീടങ്ങൾക്കെതിരേ തളിയ്ക്കാവുന്ന ഒരു ജൈവകീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

സാധാരണ അലക്കുസോപ്പ് (ബാർ സോപ്പ്) അരലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ചെടുക്കുക. ഈ ലായനി ഒരു ലിറ്റർ വേപ്പെണ്ണയുമായി കലർത്തുക. ഇപ്രകാരം തയ്യാറാക്കുന്ന വേപ്പെണ്ണ എമൽഷൻ പത്തിരട്ടിവെള്ളം ചേർത്ത് നേർപ്പിച്ച ശേഷം കീടങ്ങൾക്കെതിരേ തളിയ്ക്കാവുന്നതാണ്.[1]

പാവൽ, പടവലം തുടങ്ങിയ വിളകളിൽ 40 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തളിയ്ക്കണം.

കുറിപ്പുകൾ[തിരുത്തുക]

  1. ജൈവകൃഷി-Authentic Books-കൃഷിപാഠം റിസർച്ച് ടീം.2009.പേജ്.88,89
"https://ml.wikipedia.org/w/index.php?title=വേപ്പെണ്ണ_എമൽഷൻ&oldid=2086740" എന്ന താളിൽനിന്ന് ശേഖരിച്ചത്