വേദ തൊഴൂർ കൊല്ലേരി
വേദ തൊഴൂർ കൊല്ലേരി | |
---|---|
ജനനം | വേദ ചെന്നെ |
ദേശീയത | ഇന്ത്യൻ |
ഒരു ചിത്രകാരിയും ശിൽപ്പിയും പ്രതിഷ്ഠാപന കലാകാരിയുമാണ് വേദ തൊഴൂർ കൊല്ലേരി.
ജീവിതരേഖ[തിരുത്തുക]
ചെന്നൈയിൽ ജനിച്ച വേദ നരവംശശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നു ബിരുദം നേടി. സൃഷ്ടി സ്കൂൾ ഓഫ് ഡിസൈനിൽ കലാ പഠനം നടത്തി. ബി.സി. സന്യാലിന്റെ നിശ്ചലചിത്രങ്ങളും സ്കെച്ച് ബുക്കും കത്തുകളും ഡിജിറ്റൈസ് ചെയ്യുന്നതിൽ പങ്കാളിയായി. ഡൽഹി ശിൽപ്പി ചക്ര എന്ന സംഘടന രൂപീകരിച്ചു. ഉത്തർപ്രദേശിലെ ദാദ്രിയിലുള്ള ശിവ് നാടാർ സർവകലാശാലയിൽ നിന്ന് എംഎഫ്എ ബിരുദം നേടി. ബെയ്റൂട്ടിലെ ആഷ്കൽ അൽവാൻ പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.[1]
കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]
കൊച്ചി ബിനാലെയുടെ വേദിയായ ഫോർട്ട്കൊച്ചി പെപ്പർഹൗസിലാണ് വേദ കൊല്ലേരിയുടെ കലാസൃഷ്ടി പ്രദർശിപ്പിച്ചിരിക്കുന്നത്. കലാവസ്ഥ മൂലം ജീർണ്ണാവസ്ഥയിലെത്തി നിൽക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് കലാസൃഷ്ടി നടത്തിയിരിക്കുന്നത്. സാധാരണ ഇടങ്ങളിൽ കാണാത്ത ജീർണ്ണിച്ച മരക്കഷണങ്ങൾ, മണ്ണ്, കരിയിലകൾ, പുല്ല്, മൃതമായ ചെടികൾ, മൃഗങ്ങളുടെ എല്ലുകൾ, മുള്ളുകൾ. തേനീച്ചക്കൂടുകൾ തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതിജീവനത്തിൻറെ സാദൃശ്യങ്ങളായാണ് വേദ ഇവയെ അവതരിപ്പിക്കുന്നത്. ലഘു വീഡിയോ ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫി, വര, എഴുത്ത്, എന്നിവയെല്ലാം ഉപയോഗിച്ചിട്ടുണ്ട്. [2][3]
അവലംബം[തിരുത്തുക]
- ↑ അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
- ↑ http://www.kochimuzirisbiennale.org/2018_artists/#
- ↑ https://www.mathrubhumi.com/ernakulam/nagaram/article-1.3308984