വേദഗ്രന്ഥങ്ങൾ (ഇസ്ലാം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമികവിശ്വാസപ്രകാരം, മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കാൻ വേണ്ടി ഒരു ലക്ഷത്തിൽ പരം പ്രവാചകൻമാരെ അല്ലാഹു (ദൈവം) നിയോഗിക്കുച്ചു. അവരിൽ ചിലർക്ക് വേദഗ്രന്ഥവും നൽകി, അതിൽ നാല് വേദ ഗ്രന്ഥം ഖുർആനിൽ എടുത്ത് പറയുന്നുണ്ട് അതിൽ വിശ്വസിക്കൽ ഒരു വിശ്വാസിയെ സംബന്ധിച്ച് നിർബന്ധമാണ്.

ഖുർആനിൽ പേരെടുത്ത് പറഞ്ഞ വേദഗ്രന്ഥങ്ങൾ

  1. തൗറാത്ത് (തോറ): മൂസ നബിക്ക് (മോശയ്ക്ക്) അവതരിച്ചത്
  2. സബൂർ: ദാവൂദ് നബിക്ക് (ദാവീദിന്) അവതരിച്ചത്
  3. ഇഞ്ചീൽ: ഈസ നബിക്ക്(യേശുവിന്) അവതരിച്ചത്
  4. ഖുർആൻ: മുഹമ്മദ് നബിക്ക് അവതരിച്ചത്
"https://ml.wikipedia.org/w/index.php?title=വേദഗ്രന്ഥങ്ങൾ_(ഇസ്ലാം)&oldid=3916763" എന്ന താളിൽനിന്ന് ശേഖരിച്ചത്