വേണു വാരിയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാലസാഹിത്യകാരൻ പരിസ്ഥിതി- സാമൂഹ്യ പ്രവർത്തകൻ, തിരക്കഥ രചയിതാവ്, പ്രസംഗകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വേണു വാരിയ ത്ത് ( കെ .ആർ . വേണുഗോപാൽ ) 1961 മെയ്‌ 30 നു ആലുവ മാറംപള്ളിയിൽ ജനിച്ചു . അമ്മ എളവൂർ ശ്രീ കൺടേശ്വരത്ത് വാരിയത്ത് ലക്ഷ്മി ക്കുട്ടി വാരസ്യാർ . അച്ഛൻ കീഴുത്രുക്കോ വിൽ വാരിയത്ത് രാമചന്ദ്ര വാരിയർ .

കാലടി ശ്രീ ശങ്കര കോളേജിൽ ബിരുദ പഠനം . എറണാകുളം മഹാരാജാസിൽ ബിരുദാനന് ദര പഠനം . പൂമ്പാറ്റ, ബാലരമ , ബാലഭൂമി , ബാലമംഗളം. പി സി എം മാഗസിൻ , എന്നീ പ്രസിദ്ധീകരണങ്ങളിൽ സേവനമനുഷ്ടിച്ചു.2009 മുതൽ ദുബായ് ലുള്ള ദി മീഡിയ ഗ്രൂപ്പ് എന്ന പ്രസിദ്ധീകരണത്തിൽ സീനിയർ ഗ്രൂപ്പ് എഡിറ്റർ ആയി ജോലി ചെയ്യുന്നു . Mekids , Mekids junior മാസികകളുടെ പത്രാധിപർ .കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിദ്ധീകരണമായ ജലതരംഗം മാസികയുടെ എക്സീ. എഡിറ്റർ. കുട്ടികൾക്കായി 34 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . ബിംബു( ആനക്കഥ ) ഭാഗ്യത്തിന്റെ കളി ( കുട്ടിക്കഥകൾ ), അപ്പുവിന്റെ യാത്ര ( നോവൽ ) മാണിക്യകൊട്ടാരം, ചോട്ടാ രാമൻ , ബിന്ദിയുടെ കഥ , എം . എൻ . വിജയൻ ( ജീവചരിത്രം )ഐസക് ന്യുട്ടൻ, മരംപറഞ്ഞ കഥകൾ , ശ്രീകൃഷ്ണ കഥകൾ , ആനയും കൊക്കും , ബ്ലാക്ക് ബ്യുട്ടി , കടങ്കഥ .കോം, കളിച്ചെപ്പ്, സമുദ്ര സഞ്ചാരികൾ , ഏകാനാഥ് റാന ഡേ, ചൈതന്യ മഹാപ്രഭു , എന്നിവയാണ് മുഖ്യ കൃതികൾ .

മഞ്ചാടി , കാത്തു , കുട്ടിക്കുറുമ്പൻ, കാർടൂൺ സ്കൂൾ എന്നീ കുട്ടികളുടെ അനിമേഷൻ സി ഡി കൾക്ക് ഗാനങ്ങൾ/ തിരക്കഥ രചിച്ചു. കുമ്മാട്ടി , കാണാപ്പുറങ്ങൾ എന്നീ സീരിയലുകൾക്ക് തിരക്കഥ എഴുതി . സംവിധാനം ചെയ്തു. കുട്ടികൾക്കുള്ള , പൂമ്പാറ്റഅമൃത് ചിത്രകഥയുടെ 50 ഓളം കഥകൾക്ക് സ്ക്രിപ്റ്റ് തയ്യാറാക്കി . മാജിക് മാലു ,Little timo , എന്നീ ചിത്ര കഥ കളിലൂടെ കുട്ടികളുടെ മനസ്സിൽ ശ്രദ്ധേയനായി .ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വര്ഗാരോഹണം വരെയുള്ള കഥ മലയാളത്തിൽ ആദ്യമായി ചിത്ര കഥയായി 10 അധ്യായങ്ങളിൽ പുറത്തിറക്കി ലളിതമായ വാക്കു കളിലൂടെ ആശയങ്ങളിലൂടെ കഥകളും കവിതകളും അവതരിപ്പിക്കുന്നതിലാണ് ഈ എഴുത്തുകാരൻ ശ്രദ്ധേയനാകുന്നത് .വലിയ പുസ്തകങ്ങൾ രചിക്കാൻ താല്പ്പര്യമില്ല .സല്സ്വഭാവവും പ്രകൃ തിസ്നേഹവും വളർത്തുന്നവയാണ് മിക്ക കഥകളും. ബിബു എന്ന ആനക്കഥ അമ്മ നഷ്ടപ്പെട്ട് സർക്കസ്സിൽ വന്നു പെട്ട ഒരു ആനക്കുട്ടി യുടെ കഥയാണ് . മാത്രുഭൂമിയിൽ പ്രസിദ്ധീകരിച്ച അപ്പുവിന്റെ യാത്ര പാമ്പാട്ടി തട്ടിക്കൊണ്ടുപോയ ഒരു കുട്ടിയുടെ കഥയാണ് പറയുന്നത് .

തമിഴിൽ ദിനമ ലർ, , മറാത്തി യിൽ സകാൽ ബാലമിത്ര, ബാലനഗരി , ഹിന്ദിയിൽ ബച്ചോം കാ ദേഷ് തുടങ്ങി 12 ഓളം ഭാഷകളിൽ കുട്ടികൾക്കായി എഴുതുന്നു . ബംഗളൂരുവിൽ നിന്നിറങ്ങുന്ന സംഭാഷണ സന്ദേശ് ( സംസ്കൃതം ),ഗോവ- പനാജിയിൽ  നിന്നുള്ള നവപ്രഭ ( ബാലനാഗരി ), പഞ്ചാബിൽ ഇറങ്ങുന്ന അജിത് ( ബാൽ സൻസാർ ), Trinity Mirror, Chennai എന്നീ പ്രസിദ്ധീകരണങ്ങളിൽ കഴിഞ്ഞ 12 വർഷമായി തുടർച്ചയായി എഴുതുന്നു കാനഡയിൽ നിന്നിറങ്ങുന്ന Real , Bumples എന്നീ മാസികകളിലും പാകിസ്താനിലെ പുഖേരു മാസികയിലും, രചനകൾ വന്നിട്ടുണ്ട് .

ഏതാനും വർഷങ്ങളായി പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നു . വിദ്യാലയങ്ങളിൽ പരിസ്ഥിതി സന്ദേശം എത്തിക്കാനും പരിസ്ഥിതികൂട്ടായ്മ നടത്തി കുട്ടികളെ അതിൽ ഭാഗഭാക്കാക്കാനും ശ്രമങ്ങൾ നടത്തുന്നു .കേരളത്തിൽ സ്കൂൾ കുട്ടികൾ മരം വീണു മരിച്ചതിനെ തുടർന്ന് വ്യാപകമായി മരം വെട്ടൽ തുടർന്നപ്പോൾ 2015 ൽ ആഗസ്തിൽ മാത്രുഭൂമിയിൽ എഴുതിയ ഗസ്റ്റ് എഡിറ്റോറിയൽ ജന ശ്രദ്ധ പിടിച്ചു പറ്റി. .കേരള നദീ സംരക്ഷണ സമിതിയുടെ സെക്രട്ടറി. ദുബൈ , അബു ദാബി , ചീന, നേപാൾ ,ഹൊങ്ങ്കൊങ്ങ് , മക്കാവ് , സിം ഗ പ്പൂർ, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . 2016 ൽ  ബാങ്കളൂരിൽ നിന്ന് Applebees  എന്ന  കിൻഡർഗാർട്ടൻ മാസിക തുടങ്ങി. 2017 ൽ Applebees  മാസിക ,കേരളശബ്ദം /നാനാ ഗ്രൂപ് ഏറ്റെടുത്തു.  2017 മുതൽ ദുബായിൽ നിന്നിറങ്ങുന്ന  Little Genius English മാസികയുടെ പത്രാധിപരാണ് .സിംഗ പ്പൂരിലെ  Singapore  Press Holding  എന്ന സ്ഥാപനത്തിന് വേണ്ടിയും കരാർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്യുന്നു .  . കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ  ബാലഭാരതിക്കു വേണ്ടി ചിത്രകഥകളും തയ്യാറാക്കുന്നുണ്ട്   .2017 മുതൽ ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന Little Genius  എന്ന  കുട്ടികളുടെ മാസികയുടെ പതാധിപർ

"https://ml.wikipedia.org/w/index.php?title=വേണു_വാരിയത്ത്&oldid=3730926" എന്ന താളിൽനിന്ന് ശേഖരിച്ചത്