വേടൻപാടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കർക്കിടക (ജൂലൈ - ആഗസ്റ്റ് ) മാസത്തിൽ, ഉത്തര കേരളത്തിൽ നടത്താറുള്ള ഒരു ചടങ്ങാണ് വേടൻപടൽ.ഒരു ബാലൻ വേടനെപ്പോലെ വേഷംകെട്ടി വില്ലും അമ്പും ധരിച്ച് വരും. കൂടെ ഒരു ചെറിയ ചെണ്ട കഴുത്തിൽ തൂക്കിയിട്ട ഒരാളും കൂടെ ഉണ്ടായിരിക്കും. എല്ലാ വീട്ടിലും വേടന് നല്ല സ്വീകരണം ലഭിക്കും. വനപ്രദേശത്ത് വേടൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകൾ വർണ്ണിച്ചു കൊണ്ടുള്ള പാട്ടും പാടിയാണ് വരുന്നത്. വേടൻ കാട്ടുപന്നിയെ അന്വേഷിച്ചതിനെപ്പറ്റിയുള്ള പരാമർശവും അയാൾ അർജ്ജുനനുമായി യുദ്ധം ചെയ്തു നേടിയ വിജയകഥയും ഒടുവിൽ വേടൻ യഥാർത്ഥത്തിൽ ശിവൻ തന്നെയാണെന്ന പ്രസ്താവവും മറ്റും പാട്ടിൽ അടങ്ങിയിരിക്കും. പുരാണ പ്രസിദ്ധമായ കിരാതം കഥയാണ് വേടൻ പാട്ടിലടങ്ങുന്നതെന്നു വ്യക്തം.മലയനു വീടുകളിൽ നിന്നും ചേറും കറിയും അരി, ഉള്ളി തുടങ്ങിയ സാധനങ്ങളും ലഭിക്കുന്നു. കർക്കിടക മാസത്തെ പഞ്ഞം ഒഴിവാക്കി ഐശ്വര്യവും നന്മയും കൈവരുത്തുന്നതിനുള്ളതാണു വേടൻ പാടൽ എന്നാണു സങ്കല്പം. ഇതുപോലെ ഓരോ ഗിരിവർഗ്ഗ വിഭാഗത്തിനും അവരവരുടേതായ നാടൻ കലാരൂപങ്ങളും നൃത്തങ്ങളുമുണ്ട്. ഉത്സവ വേളകളിലാണ് അവ പ്രദർശിപ്പിക്കാറ്. [അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=വേടൻപാടൽ&oldid=2921347" എന്ന താളിൽനിന്ന് ശേഖരിച്ചത്