വേങ്ങാലിൽ കെ. ചിന്നമ്മാളു അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്ത നയതന്ത്രജ്ഞനായിരുന്ന വി.കെ. കൃഷ്ണമേനോൻറെ സഹോദരിയായിരുന്നു വേങ്ങാലിൽ കെ. ചിന്നമ്മാളു അമ്മ .

മലയാളം, സംസ്‌കൃതം, ഫ്രഞ്ച്, ഇംഗ്ലീഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പണ്ഡിതയായിരുന്നു. പതിനാലാം വയസ്സിൽ ഇവർ രചിച്ച സംസ്‌കൃത ഗ്രന്ഥം ഇവരുടെ തന്നെ മെട്രിക്കുലേഷൻ പരീക്ഷയ്ക്കു പാഠപുസ്തകമായിരുന്നു. അങ്ങനെ സ്വന്തം പുസ്തകം പരീക്ഷയ്ക്കു പഠിച്ച് പാസ്സാകാനുള്ള ഭാഗ്യം ചിന്നമ്മാളുവമ്മയ്ക്കുണ്ടായി. അവിവാഹിതയായിരുന്നു. അധ്യാപനത്തിലും സാമൂഹിക സേവനത്തിലും ശ്രദ്ധ പതിപ്പിച്ചു ജീവിച്ചു. [1]

അവലംബം[തിരുത്തുക]


  1. "പാരിതു ഭരിക്കുന്നില്ലേ വിക്ഠോറിയ എന്ന തലക്കെട്ടിൽ മറുവാക്ക് എന്ന പംക്തിയിൽ കെ.ആർ. മീര മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽനിന്ന് (ശേഖരിച്ചത് 2011 ഫെബ്രുവരി 7)". Archived from the original on 2011-01-19. Retrieved 2011-02-07.