വെൽക്കോട്ട് ബാലെസ്റ്റിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wolcott Balestier hacia 1990.

വെൽക്കോട്ട് ബാലെസ്റ്റിയർ (ജീവിതകാലം: ഡിസംബർ 13, 1861 – ഡിസംബർ 6, 1891,[1], ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ ജനിച്ചു) ഒരു അമേരിക്കൻ എഴുത്തുകാരനും എഡിറ്ററുമായിരുന്നു. പ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങുമായുള്ള അടുത്ത ബന്ധത്തിൻറെ പേരിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു.

അദ്ദേഹം രചിച്ച ആദ്യനോവൽ "A Patent Philter" ആയിരുന്നു. ഇത് 1886 ൽ ന്യൂയോർക്ക് ട്രിബ്യൂൺ പത്രത്തിൽ ദിനേന ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. 1886 ൽ അദ്ദേഹത്തിൻറെ "A Victorious Defeat" പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹം റുഡ്യാർഡ് ക്ലിപ്പിംഗുമായി ചേർന്ന് രചിച്ച "The Naulahka" 1892 ൽ അദ്ദേഹത്തിൻറ മരണത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. വെൽക്കോട്ട് ബാലെസ്റ്റിയർ 1891 ൽ ടൈഫോയിഡ് ബാധിച്ച് മരണമടഞ്ഞു. അതേവർഷം അദ്ദേഹത്തിൻറെ സഹോദരി കാരീ ബാലെസ്റ്റിയർ റുഡ്യാർഡ് ക്ലിപ്പിംഗിനെ വിവാഹം കഴിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. New General Catalog of Old Books and Authors